ധനുഷിന്റെ അടുത്ത സംവിധാന സംരംഭത്തിൽ സൂപ്പര്‍ താരം അജിത്ത് കുമാര്‍ നായകനാകുമെന്ന് റിപ്പോർട്ട്. ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടര്‍ബാര്‍ പിക്‌ചേഴ്‌സായിരിക്കും ചിത്രം നിര്‍മിക്കുക എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാകും സിനിമയ്ക്ക് സംഗീതം ഒരുക്കുകയെന്നും വാര്‍ത്തകളുണ്ട്.
ധനുഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഇഡ്‌ലി കടൈയുടെ റിലീസ് തിയതി നേരത്തെ മാറ്റിയിരുന്നു. ഏപ്രിൽ 10നാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലിയുമായി ക്ലാഷുണ്ടാവാതിരിക്കാനാണ് ഇഡ്‌ലി കടൈയുടെ റിലീസ് തിയതി മാറ്റിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അടുത്ത ചിത്രത്തില്‍ എ.കെ നായകനാകുന്നതുകൊണ്ടാണോ ഗുഡ് ബാഡ് അഗ്ലിയുമായിമായുള്ള ക്ലാഷില്‍ നിന്ന് ധനുഷ് പിന്‍വാങ്ങുന്നതെന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. നേരത്തെ ഫെബ്രുവരി ആറിന് റിലീസ് പ്രഖ്യാപിച്ച സിനിമ വിടാമുയർച്ചിയുമായുള്ള ബോക്സ് ഓഫീസ് ക്ലാഷ് ഒഴിവാക്കാനായാണ് ഏപ്രിലിലേക്ക് മാറ്റിയത് എന്നും റിപ്പോർട്ടുണ്ടായിരുന്നു. ഏതായാലും അജിത്തും ധനുഷും ഒന്നിക്കുന്നുയെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്.
ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് റിലീസിനൊരുങ്ങുന്ന ഇഡ്‌ലി കടൈ. ചിത്രത്തില്‍ അരുൺ വിജയ്‌യും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇഡ്‌ലി കടൈ.
Google Trending Topic - ajith kumar