vijay-ifthar

TOPICS COVERED

ചെന്നൈയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് നടനും രാഷ്‌ട്രീയ നേതാവുമായ വിജയ്. വൈകുന്നേരത്തെ നിസ്കാരത്തിൽ പങ്കെടുത്ത താരം പ്രവർത്തകരോടൊപ്പം നോമ്പ് തുറക്കുന്ന ചിത്രങ്ങളും വീഡിയോയും വൈറലായി. തമിഴക വെട്രി കഴകം സ്ഥാപക നേതാവ് ഇഫ്താർ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ എന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിജയ് ഒരു ദിവസം മുഴുവൻ ഉപവാസം അനുഷ്ഠിക്കുകയും നിസ്കാരം നടത്തുകയും ചെയ്തു. തുടർന്ന് ഇഫ്താർ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. 

ചെന്നൈയിലെ റോയപ്പേട്ടയിലുള്ള വൈഎംസിഎ ഗ്രൗണ്ടിലാണ് വിജയ് ഇഫ്താർ പരിപാടി സംഘടിപ്പിച്ചത്. 15 പ്രാദേശിക പള്ളികളിൽ നിന്നുള്ള ഇമാമുകളെ ക്ഷണിക്കുകയും ഏകദേശം 3,000 പേർക്ക് നോമ്പ് തുറക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

ENGLISH SUMMARY:

Tamil star Vijay, who will soon enter politics with his party Tamilaga Vettri Kazhagam (TVK) hosted an Iftar in Chennai on Friday. The actor wore a skullcap and sat along with the attendees, taking part in the prayers before they broke fast during Ramzan