തന്‍റെ വരുമാനത്തെക്കുറിച്ച് ആവലാതിപ്പെടുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ അഖിലിന്‍റെ വളര്‍ച്ച വളരെ പെട്ടാന്നായിരുന്നു. ആഢംബര വാഹനങ്ങളും പുതിയ വീടും സ്വന്തമാക്കിയ അഖിലിന്‍റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് പലരും കാര്യമായ ചര്‍ച്ചകള്‍ നടത്തുന്നുമുണ്ട്. ഇതിന് മുന്‍പ് മുണ്ടക്കൈ– ചൂരല്‍മല ദുരന്ത സമയത്ത് സഹായം പ്രഖ്യാപിച്ചപ്പോഴും സമാനമായ സംശയവുമായി പലരും വന്നിരുന്നു.
എന്നാല്‍ ഇപ്പോഴിതാ തന്‍റെ വരുമാന സ്രോതസ്സുകള്‍ വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് അഖില്‍ മാരാര്‍. ഒരു ഓണ്‍ലൈന്‍ ചാനലിന് താന്‍ അഭിമുഖം നല്‍കാന്‍ വാങ്ങുന്ന പ്രതിഫലം ഒരുലക്ഷം രൂപയും ജിഎസ്ടിയും ആണെന്നും ഷെയർ മാർക്കറ്റിൽ നിന്നും പ്രോഫിറ്റ് ലഭിക്കുന്നുണ്ടെന്നും വിദേശ നിക്ഷേപങ്ങള്‍ ഉണ്ടെന്നും താരം വെളിപ്പെടുത്തുന്നു. കൂടാതെ സാമൂഹ്യമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ് ഫോമുകളില്‍ നിന്നും വരുമാനമുണ്ടെന്നും വരുമാനത്തിന് അനുസൃതമായി താന്‍ ടാക്സ് അടക്കുന്നുണ്ടെന്നും അഖില്‍ വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
എന്‍റെ വരുമാനം ആണ് പലർക്കും ആവലാതി...കൃത്യമായി ജിഎസ്ടി ഉൾപ്പെടെ അടച്ചു മുന്നോട്ട് പോകുന്ന ഒരു വ്യക്തിയാണ് ഞാൻ...മുകളിൽ കൊടുത്ത പോലെ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും ഇൻവോയിസ് നൽകി gst യും ഇൻകം ടാക്സും അടച്ചാണ് ഞാൻ വരുമാനം പറ്റുന്നത്...മിനി കൂപ്പർ എടുത്തപ്പോൾ ടാക്സ് ആയത് 11ലക്ഷം രൂപയാണ്.. ബൈക്കിന്റെ ടാക്സ് 2.63ലക്ഷം രൂപയാണ് ഇതൊക്കെ സർക്കാർ ഖജനാവിൽ ആണ് വന്നതെന്ന് പോലും പലർക്കും അറിയില്ല..ഞാൻ പങ്കെടുത്തിട്ടുള്ള എല്ലാ പരിപാടികളും പെയിഡ് ആണ്... ബന്ധങ്ങളുടെ പേരിൽ വാങ്ങുന്ന തുകയില്‍ വ്യത്യാസം വരും എന്നു മാത്രം...എന്‍റെ അഭിമുഖങ്ങളെല്ലാം പെയ്ഡ് ആണ്.. ഒരു ലക്ഷം രൂപയും GST യും തന്നാണ് കേരളത്തിലെ പ്രധാനപെട്ട ഓൺലൈൻ മാധ്യമങ്ങൾ എന്‍റെ അഭിമുഖങ്ങൾ എടുത്തിട്ടുള്ളത്.. അതിന്‍റെ ഇൻവോയിസ് ആർക്കെങ്കിലും വേണമെങ്കിൽ അയച്ചു തരാം..
രണ്ട് ദിവസം മുൻപ് ഷെയർ മാർക്കറ്റിൽ നിന്നും ഒരു 15000രൂപ പ്രോഫിറ്റ് ലഭിച്ചതിന്‍റെ കൂടി സ്ക്രീൻ ഷോട്ട് ഇടുന്നുണ്ട്..ഇത് പോലെ എത്രയോ തവണ.. പിന്നെ വിദേശത്തു നിന്നും ലഭിക്കുന്നത്, അവിടെ തന്നെ ഞാൻ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്..എല്ലാ ജിസിസി രാജ്യത്തും ഞാൻ പോകുന്നത് കൃത്യമായി ശമ്പളം വാങ്ങി തന്നെയാണ്... ദുബായിലെ ഒരു മീഡിയ കമ്പനിയിൽ നിന്നും 15000 ദിർഹം ശമ്പളം അടുത്തിടെ വരെ എനിക്ക് ലഭിച്ചിരുന്നു... ഞാൻ ഒരു സിനിമയിൽ പ്രധാന വേഷം അഭിനയിച്ചിരുന്നു.. ഒന്നിലധികം സിനിമകൾക് അഡ്വാൻസ് ലഭിച്ചിട്ടുണ്ട്.. യൂട്യൂബിൽ നിന്നും ഫേസ് ബുക്കിൽ നിന്നും എനിക്ക് വരുമാനം ഉണ്ട്..നാളിതുവരെ വലിയ ഓഫർ ഉണ്ടായിട്ടും യുവതലമുറയെ നശിപ്പിക്കുന്ന ഗെയിമിങ് ആപ്പുകൾ ഞാൻ പ്രൊമോഷൻ ചെയ്തിട്ടില്ല... എനിക്ക് വിശ്വാസം വരാത്ത ഒരു പ്രൊഡകട് പോലും പരസ്യം ചെയ്തിട്ടില്ല... ഇനി മറ്റുള്ളവരെ സഹായിക്കുന്ന കാര്യം എനിക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല.. ഞാൻ കൊടുത്തത് എനിക്കും വാങ്ങിയവർക്കും ഈശ്വരനും മാത്രം അറിഞ്ഞാൽ മതി... അത് എടുത്തു വിളമ്പി റീച്ച് കൂട്ടി നന്മ മരം കളിച്ചാൽ കേരളത്തിലെ നന്മ മരം ഫ്രാഡുകളും ഞാനും തമ്മിൽ എന്താണ് വ്യത്യാസം.. വയനാട്ടിലെ വീടിന്‍റെ കാര്യം ചിലർ പറയുന്നത് കേട്ടു നിങ്ങൾ ആദ്യം പിണറായി വിജയനോട് ചോദിക്ക് നാട്ടുകാരുടെ കൈയിൽ നിന്നും പിരിച്ച 750കോടി എന്ത് ചെയ്തു എന്ന്.. ഏകദേശം 400കുടുംബങ്ങൾക് ഈ തുകയിൽ നിന്നും 50ലക്ഷം വെച്ച് കൊടുത്താലും ബാക്കി 550കോടി സർക്കാരിന് കിട്ടും.. അതിന് പുറമെ 1500വീടുകളുടെ ഓഫർ സർക്കാരിന് വന്നിട്ടുണ്ട്.. അഖിൽ മാരാർ മാത്രമല്ല സർക്കാരിനെ എതിർക്കുന്ന ആരുടേയും ഓഫർ അവർക്ക് വേണ്ട.. വലിഞ്ഞു കയറി ചെന്ന് വീട് വെച്ച് കൊടുക്കാൻ ആർക്കും കഴിയില്ല സർക്കാർ അനുമതി നൽകണം... അവർ നമ്മളുടെ ഓഫർ സ്വീകരിക്കാൻ തയ്യാർ ആവണം..