ഹണി റോസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി നടി ജീജ സുരേന്ദ്രന്‍. ധരിക്കുന്ന വേഷത്തിൽ ഹണിക്കോ അവരുടെ കുടുംബത്തിനോ പ്രശ്നമില്ലെങ്കിൽ പിന്നെ ആർക്കാണ് പ്രശ്നമെന്ന് ജീജ ചോദിക്കുന്നു. ഹണി റോസിന്റെ ബോഡി ഓവര്‍ സെക്‌സി തന്നെയാണെന്നും അത് കണ്ട് ആളുകള്‍ക്ക് ഓവര്‍ ടെംപ്‌റ്റേഷന്‍ വരുന്നതില്‍ ആ കുട്ടി തെറ്റുകാരിയല്ലെന്നും മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജീജ സുരേന്ദ്രൻ പറഞ്ഞു.
'അവർ ധരിക്കുന്ന വേഷത്തിൽ ഹണിക്കോ അവരുടെ കുടുംബത്തിനോ പ്രശ്നമില്ലെങ്കിൽ പിന്നെ ആർക്കാണ് പ്രശ്നം. ലക്ഷങ്ങൾ പ്രതിഫലം വാങ്ങി പരിപാടികൾക്ക് പോകുമ്പോൾ അവർ പറയുന്ന വേഷത്തിൽ പോകേണ്ടി വരും. സെലിബ്രിറ്റി എന്ന നിലയില്‍ അവര്‍ ലക്ഷങ്ങള്‍ വാങ്ങുമ്പോള്‍ അവരോട് ഇന്ന നിലയ്ക്ക് വരണം എന്ന് പറഞ്ഞാല്‍ അതില്‍ നമുക്ക് ഒന്നും പറയാനാകില്ല. നമ്മള്‍ പുറത്ത് നില്‍ക്കുന്നവരാണ്. എന്റെ മകള്‍ ആണെങ്കില്‍ ഞാന്‍ പറയും, മോളേ ഈ വേഷത്തില്‍ പോകണ്ട, ഈ കാശ് വേണ്ട എന്ന്.
വേഷം ആണുങ്ങളെ വഴി തെറ്റിക്കുമെന്നത് രാഹുല്‍ ഈശ്വറിന്‍റെ ചിന്തയായിരിക്കാം. അദ്ദേഹം ബ്രാഹ്‌മണന്‍ ആണല്ലോ, വെജിറ്റേറിയന്‍ കഴിക്കുന്ന ആളല്ലേ. അദ്ദേഹത്തിന്റെ മനസ്സില്‍ അതേ വരുന്നുണ്ടാകുളളൂ. നോണ്‍ വെജ് കഴിക്കുന്ന ആളുകള്‍ക്ക് വേറെ സന്തോഷമായിരിക്കാം. നമ്മള്‍ എന്തിനാണ് അതിനൊക്കെ പോകുന്നത്. അത് കണ്ട് ആസ്വദിക്കുന്നവര്‍ ലോകത്തുണ്ട്.
നാട്ടിലുളള എല്ലാ അമ്മമാരും തന്നെപ്പോലെ ചിന്തിക്കണം എന്ന് കരുതാനാകില്ല. എനിക്ക് എന്റെ മക്കളുടെ കാര്യമേ പറയാന്‍ പറ്റൂ. അവര്‍ക്ക് താല്‍പര്യമുളളത് അവര്‍ ചെയ്‌തോട്ടെ. ആ കുട്ടിക്കോ അവരുടെ രക്ഷിതാക്കള്‍ക്കോ പരാതി ഇല്ലെങ്കില്‍ നമ്മള്‍ ആരാണ് അഭിപ്രായം പറയാന്‍. അയ്യേ എന്നൊരു ചിന്ത എനിക്ക് ഇതുവരേയും മനസ്സില്‍ വന്നിട്ടില്ല. സിനിമയില്‍ ഡാന്‍സ് റോളുകളിലെല്ലാം ആളുകള്‍ എന്തെല്ലാം ചെയ്യുന്നുണ്ട്. അത് ടിവിയിലും തിയറ്ററിലും കണ്ട് ആസ്വദിക്കുന്നില്ലേ. ഹണി റോസിന്റെ ബോഡി ഓവര്‍ സെക്‌സി തന്നെയാണ്. അത് കണ്ട് ആളുകള്‍ക്ക് ഓവര്‍ ടെംപ്‌റ്റേഷന്‍ വരുന്നതില്‍ ആ കുട്ടി തെറ്റുകാരിയൊന്നും അല്ല. കണ്ട് ആസ്വദിക്കുക പോവുക,' ജീജ സുരേന്ദ്രൻ പറഞ്ഞു.