diya-sidhu

ദിയ കൃഷ്ണയുടെ കുഞ്ഞിനായുള്ള പേരിന്റെ അന്വേഷത്തെക്കുറിച്ചു തുറന്നു പറഞ്ഞ് അമ്മ സിന്ധു കൃഷ്ണ. പേരിനായുള്ള അന്വേഷണം തുടരുകയാണ് , കുറച്ചു പേരുകൾ കണ്ടെത്തി ഷോർട്ട് ലിസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്നും സിന്ധു കൃഷ്ണ പറഞ്ഞു.

‘ഓസിയുടെ ബേബിക്ക് പേര് കണ്ടുപിടിച്ചു കൊണ്ടിരിക്കുകയാണ്. കുറേ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പേരും കണ്ടുപിടിച്ച ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്യും. പൊതുവിൽ അങ്ങനെയാണല്ലോ. ഞാൻ പേര് കണ്ടു പിടിച്ചു കൊണ്ടിരിക്കുകയാണ്. നല്ല നല്ല പേരുകൾ കാണുമ്പോൾ, നമുക്ക് അറിയാവുന്ന പലർക്കും ആ പേരുകൾ ഉണ്ട്. മുൻപൊക്കെ കോമൺ അല്ലാത്ത പേരുകൾ നോക്കി പേരിടുമായിരുന്നു. ഇപ്പോൾ എത്ര വെറൈറ്റി പേരായാലും മിക്കവർക്കും ഉണ്ട്’ .ജൂലൈ പകുതിയോട് കൂടിയാണ് കുഞ്ഞ് എത്തുക എന്നും സിന്ധു കൃഷ്ണ പറഞ്ഞു. അമ്മയായിരിക്കും കുഞ്ഞിനുള്ള പേര് കണ്ടെത്തുന്നത് എന്ന് ദിയ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

Sindhu Krishna, mother of Diya Krishna, shared insights about the search for a name for Diya’s baby. She revealed that the name selection process is still ongoing, and they have shortlisted a few names