എല്‍സിയു ആരാധകര്‍ ഏറെ കാത്തിരുന്ന അപ്ഡേറ്റ് എത്തി. കൈതി രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാം. കാര്‍ത്തി തന്നെയാണ് വിവരം സോഷ്യല്‍ മീഡിയ വഴി വെളിപ്പെടുത്തിയത്. ലോകേഷ് കനകരാജിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചു. ദില്ലി റിട്ടേണ്‍സ് എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം കാര്‍ത്തി കുറിച്ചത്.
2019ല്‍ യാതൊരു ഹൈപ്പുമില്ലാതെ സര്‍പ്രൈസ് ഹിറ്റടിച്ച ചിത്രമാണ് കൈതി. വിജയ് ചിത്രം ബിഗിലിനൊപ്പം റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടിയാണ് നേടിയത്.
ലോകേഷ് കനകരാജിന്‍റെ സിനിമാറ്റിക് യൂണിവേഴ്‌സായ എൽസിയുവിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു കൈതി. 'കൈതി', 'വിക്രം', 'ലിയോ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുങ്ങുന്ന കൈതി 2 വിൽ നായകനായ കാർത്തിക്ക് ഒപ്പം എൽസിയുവിലെ മറ്റേതൊക്കെ താരങ്ങളാവും എത്തുക എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ലോകേഷിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത് രജനികാന്ത് നായകനാകുന്ന കൂലി ആണ്.