mohanlal-prithiraj

'എമ്പുരാന്‍' തിയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ പുത്തന്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. പൃഥിരാജാണ് പോസ്റ്റര്‍ സോഷ്യല്‍മീഡിയ പേജുകളില്‍ പങ്കുവച്ചത്. 'പിശാച് ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വലിയ തന്ത്രം. താൻ ഇല്ലെന്ന് ലോകത്തെ വിശ്വസിപ്പിക്കുക എന്നതായിരുന്നു!' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയതത്. 

കറുത്ത പാന്‍റും ഷര്‍ട്ടും കോട്ടും ധരിച്ച കയ്യിലൊരു കൂളിങ് ഗ്ലാസുമായി നില്‍ക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററിലുള്ളത്. നിങ്ങളുടെ ഏറ്റവും വലിയ ഉയർച്ചയുടെ നിമിഷത്തിൽ, ശ്രദ്ധിക്കുക, അപ്പോഴാണ്... പിശാച് നിങ്ങളെ തേടി വരുന്നത്. എന്നും പോസ്റ്ററില്‍ എഴുതിയിരിക്കുന്നു. 

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന എമ്പുരാന്‍. മാര്‍ച്ച് 27 ആണ് ചിത്രത്തിന്‍റെ ആഗോള റിലീസ് തീയതി. അതേസമയം രണ്ടാഴ്ച മുന്‍പുവരെ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ അണിയറക്കാര്‍ ദിവസേന പുറത്തിറക്കിയിരുന്നെങ്കില്‍ അതിന് ശേഷം അപ്ഡേഷനുകളൊന്നും പങ്കുവച്ചിരുന്നില്ല. ഇത് റീലീസ് തീയതി മാറ്റുമോ എന്ന ആശങ്കയാണ് പ്രേക്ഷകര്‍ക്കുള്ളില്‍ ചര്‍ച്ചയായത്.