കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയ സംഗീതജ്ഞന്‍ എ.ആര്‍.റഹ്മാന്‍ ആശുപത്രി വിട്ടു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇന്നലെ രാത്രിയോടെ ലണ്ടനില്‍ നിന്നെത്തിയതായിരുന്നു റഹ്മാന്‍. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെയാണ് ചികില്‍സ തേടിയത്.
റമസാന്‍ വ്രതമെടുത്തിരുന്ന റഹ്മാന്‍ നിര്‍ജലീകരണം സംഭവിച്ചിരുന്നതായാണ് ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ താരം സ്വവസതിയില്‍ വിശ്രമത്തിലാണ്. റഹ്മാന്‍റെ മുന്‍ഭാര്യ സൈറ ബാനുവും ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് ചികില്‍സ തേടിയിരുന്നു.