നടൻ ബാലയ്ക്കെതിരെയുള്ള തെളിവ് പുറത്തുവിട്ട് മുൻപങ്കാളി എലിസബത്ത് ഉദയൻ. 50 സെക്കൻഡ് ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പാണ് എലിസബത്ത് സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. രാത്രി ഒന്നരയ്ക്ക് മറ്റൊരു പുരുഷനെ ബെഡ്റൂമിലേക്ക് കൊണ്ടു വന്നതിനെ എതിർത്തു സംസാരിക്കുന്ന എലിസബത്തിന്റെ ശബ്ദമാണ് ഓഡിയോ ക്ലിപ്പിലുള്ളത്.
ബാലയും ഭാര്യ കോകിലയും എലിസബത്തിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് ഓഡിയോ ക്ലിപ്പും മോതിരമാറ്റത്തിന്റെ വിഡിയോ ക്ലിപ്പും എലിസബത്ത് പുറത്തു വിട്ടത്. പരാതി നൽകിയതിനു ശേഷം ബാല ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയും എലിസബത്ത് പങ്കുവച്ചു.
എലിസബത്ത് പങ്കുവച്ച ഓഡിയോ ക്ലിപ്പിലെ ശബ്ദം ഇങ്ങനെയാണ്: ജേക്കബ് ചേട്ടാ... ഒന്നരയ്ക്ക് ഇവിടെ ബെഡ്റൂമിൽ കയറുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒന്നരയാണ് ഇപ്പോൾ സമയം. (‘നീ പുറത്തു പോയ്ക്കോളൂ’ എന്ന് ബാല പറയുന്നത് പശ്ചാത്തലത്തിൽ കേൾക്കാം) എനിക്കു പുറത്തു പോകാൻ പറ്റില്ല. രാത്രി ഒന്നരയ്ക്ക് ബാക്കി ഉള്ളവർക്കു കിടക്കണ്ടേ? (‘ഇതെന്റെ വീടല്ലേ’ എന്ന് ബാല പറയുന്നു) നിങ്ങൾ കല്യാണം കഴിച്ചിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്. അല്ലാതെ വലിഞ്ഞുകയറി വന്നതല്ല. (‘ശരി.... ശരി....’ ചിരിക്കുന്നു... ‘നാവുടെ അളവ് അളക്കണം’)