ജയസൂര്യയ്ക്കൊപ്പം പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്‍റെ പൂജയ്ക്കിടെ തഗ്ഗ് ഡയലോഗുമായി നടന്‍ വിനായകന്‍. അപ്രതീക്ഷിതമായുണ്ടായ പ്രതികരണം സമൂഹമാധ്യമങ്ങളിലും വൈറലാണ്. താരങ്ങള്‍ നിലവിളക്ക് കൊളുത്തുന്നതിനിടെയാണ് വിനായകന്‍റെ തഗ്ഗ് ഡയലോഗ്. 'എനിക്കില്ലേ കത്തിക്കാന്‍?' എന്നും പറഞ്ഞ് ആകാശത്തേക്ക് കൈകൂപ്പി പ്രാര്‍ഥിക്കുകയായിരുന്നു താരം.
അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിന് ശേഷം പ്രിൻസ് ജോയിയുടെ സംവിധാനത്തില്‍ ഫാന്‍റസി കോമഡി ജോണറിലൊരുങ്ങുന്ന ചിത്രമാണിത്. മിഥുൻ മാനുവൽ തോമസും ഇർഷാദ് എം.ഹസനുമാണ് നിര്‍മാതാക്കള്‍. വിനായകന്‍റെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു കഥാപാത്രമായിരിക്കും ചിത്രത്തിലുണ്ടാവുക എന്നാണ് വിവരം. ചിത്രത്തിന്‍റെ പൂജ വേളയില്‍ വിനായകന്‍ സജീവ പങ്കാളിത്തമുണ്ടായിരുന്നു.
ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങൾ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്തിട്ടുള്ള മിഥുൻ മാനുവൽ തോമസ്, അദ്ദേഹത്തെ നായകനാക്കി നിർമ്മിക്കുന്ന ആദ്യ ചിതം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ജെയിംസ് സെബാസ്റ്റ്യന്‍ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ബേബി ജീൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, മണികണ്ഠൻ ആചാരി, നിഹാൽ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.