അമേരിക്കയില്‍ കൊടുങ്കാറ്റായി മോഹന്‍ലാല്‍ ആരാധകരുടെ സംഗമം. ടൈംസ് ക്വയറില്‍ ഒത്തുകൂടിയ നൂറുകണക്കിന് മോഹന്‍ലാല്‍ ആരാധകര്‍ ആട്ടവും പാട്ടും കലാപരിപാടികളുമായി അമേരിക്കയെ മലയാളക്കരയാക്കി മാറ്റി. ആശീര്‍വാദ് ഹോളിവുഡ് സംഘടിപ്പിച്ച ആദ്യത്തെ മോഹൻലാൽ ആരാധക സംഗമം വിദേശികള്‍ക്കും ആവേശമായി.
ലോസ് ആഞ്ചലസ്, അറ്റ്ലാന്റ, കൊളറാഡോ എന്നുവേണ്ട കാനഡയില്‍നിന്നുപോലും ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറിലേക്ക് മോഹന്‍ലാല്‍ ആരാധകര്‍ ഒഴുകിയെത്തി. 'ലൂസിഫർ' ചിത്രത്തിലെ മോഹന്‍ലാലിന്‍റെ വേഷമായ വെളുത്ത ഷർട്ടും മുണ്ടും ധരിച്ച നൂറുകണക്കിന് ആരാധകരുടെ നൃത്തം വേറിട്ട കാഴ്ചയായി അമേരിക്കയിലെ 'എമ്പുരാൻ' ഷോയ്ക്ക് വേണ്ടിയുള്ള ആദ്യ ടിക്കറ്റ് വിൽപനയയായിരുന്നു പ്രധാന ആകര്‍ഷണം. ആശീർവാദ് ഹോളിവുഡും പ്രൈം മീഡിയയും ചേർന്ന് വിതരണം ചെയ്യുന്ന 'എമ്പുരാൻ' യു.എസ്.എയിലെ 300 സ്‌ക്രീനുകളിൽ റിലീസ് ചെയ്യും.