mohanlal-thudarum

സ്‌പ്ലെൻഡര്‍ ബൈക്കില്‍ ചീറിപായുന്ന ലാലേട്ടന്‍, തരുണ്‍ മൂര്‍ത്തി ചിത്രത്തിന്‍റെ  രണ്ടാം ഗാനത്തിന്റെ ലിറിക് വീഡിയോയുടെ റിലീസ് വിശേഷമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 'കഥ തുടരും…' എന്ന് തുടങ്ങുന്ന ഗാനം മാർച്ച് 21ന് വൈകുന്നേരം ഏഴ് മണിക്കാണ് പുറത്തിറങ്ങുന്നത്. മോഹൻലാൽ സ്‌പ്ലെൻഡര്‍ ബൈക്കിൽ യാത്ര ചെയ്യുന്ന ഒരു പോസ്റ്ററിനൊപ്പമാണ് അണിയറപ്രവർത്തകർ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്.

മോഹൻലാലിൻ്റെ 360-ാം ചിത്രമെന്ന പ്രത്യേകതക്കു പുറമെ ശോഭനയും മോഹൻലാലും 15 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും സിനിമയ്ക്കുണ്ട്. 2009-ൽ അമൽ നീരദ് സംവിധാനം ചെയ്ത സാ​ഗർ ഏലിയാസ് ജാക്കിയിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. 2004-ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് മോഹൻലാലും ശോഭനയും അവസാനമായി ജോഡികളായത്.

പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവർ കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഏറെ ഇടവേളക്കുശേഷമാണ് ഇത്തരമൊരു കഥാപാത്രവുമായി മോഹൻലാൽ എത്തുന്നത്. ഒരിടത്തരം ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ചിത്രത്തിന്‍റെ അവതരണം.

കെ.ആർ.സുനിലാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. ഛായാഗ്രഹണം. ഷാജികുമാർ, എഡിറ്റിംഗ് -നിഷാദ് യൂസഫ്,ഷഫീഖ്,സംഗീതം --ജയ്ക്സ് ബിജോയ് ,സൗണ്ട് ഡിസൈൻ-വിഷ്ണുഗോവിന്ദ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്റിക രഞ്ജിത്,കലാ സംവിധാനം - ഗോകുൽ ദാസ്. മേക്കപ്പ് - പട്ടണം റഷീദ്. കോസ്റ്റ്യും - ഡിസൈൻ-സമീരാ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ -ഡിക്സൺ പോടുത്താസ്,വാഴൂർ ജോസ്.

ENGLISH SUMMARY:

Thudarum film's production team has announced that the lyric video for the second song will be released on March 21 at 7 PM. The song, which begins with "Katha Thudarum…,comes with an exciting update that features a poster of Mohanlal riding a Splendor bike, capturing the film's dynamic spirit.