എമ്പുരാന്‍ സിനിമയുടെ ബുക്കിങ് നാളെ മുതല്‍ ആരംഭിക്കും. മാര്‍ച്ച് 21 രാവിലെ 9 മണി മുതലാണ് എമ്പുരാന്റെ ടിക്കറ്റ് ബുക്കിങ് ഓപ്പണ്‍ ആവുക. മാര്‍ച്ച് 27ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഇന്ത്യയിലെ തിയറ്ററുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങാണ് നാളെ തുടങ്ങുന്നത്. അതേ സമയം പലയിടത്തും ഫാന്‍സ് ഷോ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ഓവര്‍സീസ് ബുക്കിങ് നേരത്തെ തന്നെ തുടങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് വിദേശരാജ്യങ്ങളില്‍ നിന്നും ടിക്കറ്റ് ബുക്കിങ്ങിന് ലഭിക്കുന്നത്.
മാര്‍ച്ച് 27ന് രാവിലെ ആറ് മണിക്കാണ് എമ്പുരാന്റെ ആദ്യ ഷോ നടക്കുക. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും സിനിമയുടെ നിരവധി ഫാന്‍സ് ഷോസ് നടക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 300ലേറെ ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.
വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.