മോഹന്‍ലാല്‍ ചിത്രം എമ്പുരാനുമായി ക്ലാഷ് റിലീസ് വച്ച് വിക്രം ചിത്രം വീര ധീര സൂരൻ വരുന്നു. എസ് യു അരുണ്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേറിട്ട മേയ്‍ക്കോവറിലാണ് വിക്രം ചിത്രത്തില്‍ എത്തുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.എമ്പുരാന്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെയാണ് ഈ തമിഴ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിയാൻ വിക്രം നിറഞ്ഞാടുന്ന വരാനിരിക്കുന്ന ചിത്രത്തില്‍ ദുഷറ വിജയനും നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാകുമെന്നും സൂചനയുണ്ട്. വിക്രമിന്റെ വീര ധീര സൂര സിനിമയില്‍ ഛായാഗ്രാഹകൻ തേനി ഈശ്വര്‍ ആണ്. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ, വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് നിർമാണം