താരനിരകളെ ഒന്നാകെ പിന്‍തള്ളി നികുതി അടച്ചതിലും ഒന്നാമതെത്തിയിരിക്കുകയാണ് ബോളിവുഡിന്‍റെ ബിഗ് ബി. 120 കോടി രൂപയാണ് അമിതാഭ് ബച്ചന്‍ നികുതിയടച്ചത്. ഷാരൂഖാന്‍ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളുടെ നികുതിയെ കടത്തിവെട്ടിയാണ് താരം മുന്നേറിയത്. 82–ാം വയസില്‍, 2024–25 സാമ്പത്തിക വര്‍ഷത്തിലെ ബച്ചന്‍റെ വരുമാനം 350 കോടി രൂപയാണ്. സിനിമ, പരസ്യങ്ങള്‍, ടെലിവിഷന്‍ പരിപാടിയായ കോന്‍ ബനേഗ ക്രോര്‍പതി തുടങ്ങിയവയാണ് ബച്ചന്‍റെ പ്രധാന വരുമാനമാര്‍ഗം. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നികുതിയടച്ച നടന്‍ ഷാരൂഖാനായിരുന്നു. 92 കോടി രൂപയാണ് അടച്ചത്. അന്ന് ബച്ചന്‍ അടച്ചത് 71 കോടി രൂപയും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച ഇത്തവണ 69 ശതമാനം ഉയര്‍ച്ചയാണ് നികുതിയിലുണ്ടായത്. വന്‍തുക നികുതിയടച്ച താരങ്ങളുടെ പട്ടികയില്‍ നടന്‍ വിജയിയും ബോളിവുഡ് താരം സല്‍മാന്‍ഖാനുമുണ്ട്. 

ഷാരൂഖ് ഖാന്‍

2023–24 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും വലിയ സംഖ്യ നികുതി തുകയടച്ച നടന്‍ ഷാരൂഖാനാണ്. 92 കോടി രൂപയായിരുന്നു, സിനിമയില്‍ വന്‍വിജയമാണ് ഇതിന് കാരണമായത്. പഠാന്‍, ജവാന്‍, ഡങ്കി തുടങ്ങിയ ചിത്രങ്ങളാണ് ബോളിവുഡില്‍ പണം വാരിയത്. ലോകമെമ്പാടുമുള്ള റിലീസില്‍ പഠാന്‍ 1000 കോടിയും ജവാന്‍ 1150 കോടിയും നേടി ലാഭചിത്രങ്ങളില്‍ മുന്‍പന്തിയിലെത്തി. 2023–24 സാമ്പത്തിക വര്‍ഷത്തില്‍ ഷാരൂഖാന്‍ നല്‍കിയ നികുതി വിരാട് കോഹ്ലിയേയും സല്‍മാന്‍ഖാനെയേക്കാള്‍ കൂടുതലാണ്. ഇത്തവണ രണ്ടാം സ്ഥാനത്താണ് നടന്‍

ദളപതി വിജയ്

​2023–24 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന ദളപതി വിജയിയടച്ച നികുതി. 80 കോടി രൂപയാണ് നികുതിയായി അടച്ചത്. സിനിമയും പരസ്യങ്ങളുമാണ് ലാഭത്തിന് പിന്നില്‍. ഒപ്പം താരം തമിഴക വെട്രി കഴകം എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കും കടന്നിരിക്കുകയാണ്. ഇത്തവണ വിജയ് മൂന്നാം സ്ഥാനത്തും തൊട്ട് പിന്നില്‍ 75 കോടി രൂപ നികുതിയടച്ച് സല്‍മാന്‍ഖാനുമുണ്ട്.

ENGLISH SUMMARY:

Legendary Bollywood actor Amitabh Bachchan has been recognized as the highest taxpayer among Indian celebrities. Known for his immense contribution to the Indian film industry, Bachchan’s consistent support of the nation’s economy through his tax payments sets a new benchmark for public figures. His contribution to the Indian tax system highlights his dedication beyond just cinema, showcasing his role as a responsible citizen.