മീനാക്ഷി ദിലീപിനു പിറന്നാൾ ആശംസകളുമായി കാവ്യ മാധവൻ. ദിലീപിനും മഹാലക്ഷ്മിക്കുമൊപ്പം മീനാക്ഷിയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടിയുടെ ആശംസ. ‘പ്രിയപ്പെട്ട മീനൂട്ടിക്ക് ജന്മദിനാശംസകൾ നേരുന്നു’, ചിത്രങ്ങൾക്കൊപ്പം കാവ്യാ മാധവൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
മീനാക്ഷിയുടെ 25-ാം ജന്മദിനമാണിന്ന്. ചെന്നൈയിൽ എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അഭിനയത്തോടല്ല, ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താല്‍പര്യമെന്ന് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു.ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി ദിലീപ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ബിരുദാദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്ത ചിത്രം ഉള്‍പ്പെടെ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു.