empuraan-chennai

എമ്പുരാന്‍റെ റിലീസും കാത്ത് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്നലെ ചെന്നൈയില്‍ നടന്ന പ്രീ റിലീസ് പരിപാടിയില്‍ മോഹന്‍ ലാലും പൃഥ്വിരാജും മഞ്ജു വാരിയരും ടൊവിനോയും അടക്കമുള്ളവര്‍ പങ്കെടുത്തു. സിനിമ എല്ലാവര്‍ക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു.

തീയറ്ററുകളെ ഇളക്കി മറിക്കാന്‍ എമ്പുരാന്‍ വരികയാണ്. ചിത്രത്തിന്‍റെ പ്രീ റിലീസ് പരിപാടിക്കായാണ് ചെന്നൈയില്‍ താരങ്ങള്‍ എത്തിയത്. ജതിന്‍ രാംദാസ് എന്ന കഥാപാത്രം കരിയറില്‍ വലിയ ഇംപാക്ട് ഉണ്ടാക്കിയെന്ന് ടൊവിനോ. ​പ്രതീക്ഷകള്‍ പങ്കുവച്ച് മഞ്ജു വാരിയര്‍. ചിത്രം എല്ലാവര്‍ക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥ്വിരാജ്

ENGLISH SUMMARY:

Fans are eagerly awaiting the release of Empuraan. The pre-release event held in Chennai yesterday saw the participation of Mohanlal, Prithviraj, Manju Warrier, Tovino, and others. Prithviraj expressed confidence that the film will be loved by everyone.