എമ്പുരാന്‍ പക്കാ മാസ് പടമെന്ന് പ്രേക്ഷകപ്രതികരണം. ചിത്രത്തിന്‍റെ മേക്കിങ് മികച്ച നിലവാരം പുലര്‍ത്തുന്നതാണെന്നും മോഹന്‍ലാലിന്‍റെ ഗംഭീര പ്രകടനമെന്നും ലാല്‍ ആരാധകര്‍. ആദ്യചിത്രമായ ലൂസിഫറിനോളം സ്റ്റോറി ഓറിയന്‍റഡ് അല്ലെങ്കിലും എമ്പുരാനില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സസ്പെന്‍സുകള്‍ പലതുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു.
അതേസമയം അമിതപ്രതീക്ഷയോടെ പോവേണ്ടതില്ലെന്നും ചെറിയ പ്രതീക്ഷയോടെ പോയാല്‍ ചിത്രം ഇഷ്ടപ്പെടുമെന്നും ചിലര്‍ പറയുന്നു. ഫാന്‍ബോയ് മൊമെന്റ്സും പലതുണ്ടെന്നും അഭിപ്രായമുണ്ട്. സംഘട്ടനരംഗങ്ങളെല്ലാം ആവര്‍ത്തനമൂല്യമുള്ളതാണെന്നും ചിലര്‍പറയുന്നു. എന്നാല്‍ വന്‍ഹൈപ്പ് കൊടുത്തിട്ട് അത്രത്തോളം വന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
ലാലേട്ടന്‍റെ അബ്രാം ഖുറേഷി പ്രതീക്ഷിച്ചിച്ച നിലവാരമുള്ള കഥാപാത്രം തന്നെയെന്നും ആരാധകര്‍. രാവിലെ ആറുമണിക്കായിരുന്നു പൃഥ്വിരാജ്–മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ റിലീസ് . ആദ്യ ഷോ തുടങ്ങും മുന്‍പുതന്നെ ആരാധകര്‍ തിയറ്ററുകള്‍ പൂരപ്പറമ്പാക്കി . രാവിലെ ആറിന് ആദ്യപ്രദര്‍ശനം കാണാന്‍ ലോകമെമ്പാടും തിയറ്ററുകള്‍ക്ക് മുന്നില്‍ വന്‍ ജനാവലിയായിരുന്നു. കേരളത്തില്‍ മാത്രം 746 സ്ക്രീനുകളിലായി നാലായിരത്തി അഞ്ഞൂറിലധികം ഷോകളാണുള്ളത്.