mohanlal-mallika

ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍–പൃഥ്വിരാജ്  ചിത്രം എമ്പുരാൻ തിയറ്ററുകളിലെത്തി. ആദ്യ ഷോ കഴിയുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. രാവിലെ ചിത്രത്തിന്‍റെ ആദ്യ  ഷോ കണ്ടിറങ്ങിയ പൃഥ്വിരാജിന്‍റെ അമ്മ മല്ലിക സുകുമാരന്റെ പ്രതികരണമാണ് ഇപ്പോൾ സൈബറിടത്ത് വൈറല്‍. ആദ്യമാണ് ഒരു സിനിമയുടെ ഫസ്റ്റ് ഷോ കാണുന്നതെന്നും എല്ലാരും എമ്പുരാനെ എന്ന് വിളിക്കുമ്പോൾ താൻ തമ്പുരാനേ എന്നാണ് വിളിച്ചിരുന്നതെന്ന് മല്ലിക പറഞ്ഞു.

‘ഒരു സിനിമ ഇറങ്ങി ആദ്യ ദിവസം ആദ്യ ഷോ കാണുന്നത് എന്റെ ജീവിതത്തിൽ ആദ്യമായാണ്. എല്ലാരും എമ്പുരാനെ എന്ന വിളിക്കുമ്പോൾ ഞാൻ തമ്പുരാനേ എന്നാണ് വിളിച്ചത്. വലിയൊരു പടം കണ്ട ഫീൽ തന്നെയാണ്. ഇനി ഈ നാട്ടിലെ പ്രേക്ഷകർ സിനിമയെ സ്വീകരിക്കട്ടെ. പെട്ടന്ന് തന്നെ ഈ സിനിമ കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. സുകു ഏട്ടന്റെ അനുഗ്രഹം കൊണ്ടും മോഹൻലാലിന്റേയും ആന്റണിയുടെയും ആത്മാർത്ഥമായ സഹകരണം കൊണ്ടും എന്റെ മോൻ ഒരു നല്ല ജോലി ചെയ്തിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. കേരളത്തിലെ പ്രേക്ഷകർ അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കും,’ മല്ലിക സുകുമാരൻ പറഞ്ഞു.

ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് എമ്പുരാന്. ലൂസിഫറിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റ് ആണ്. കേരളത്തില്‍ ആശിര്‍വാദും തമിഴ്‌നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

ENGLISH SUMMARY:

Mohanlal and Prithviraj’s much-awaited film Empuraan has finally hit theaters. As the first shows conclude, the film is receiving mixed reactions. A video of Prithviraj’s mother, Mallika Sukumaran, reacting to the film has gone viral on social media. She mentioned that this was the first time she watched a film’s first show and humorously added that while everyone calls him Empuraan, she always called him Thampuraan.