vikaram-movie

TOPICS COVERED

ചിയാൻ വിക്രമിന്‍റെ വമ്പന്‍ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകര്‍. ഇന്നലെ പുറത്തിറങ്ങിയ വീര ധീര സൂരൻ എന്ന ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. പലയിടത്തും ചിത്രത്തിന് ടിക്കറ്റ് കിട്ടാനില്ലാ, എമ്പുരനെക്കാളും തമിഴ്നാട്ടില്‍ വിക്രം ചിത്രത്തിനാണ് തിരക്ക്.  ചിയാൻ വിക്രമിന്റെ കംബാക്ക് ആണ് സിനിമയെന്നാണ് എല്ലാവരും സൈബറിടത്ത് കുറിക്കുന്നത്. ഇപ്പോഴിതാ സിനിമ കാണാനായി തിയേറ്ററിലെത്തിയ വിക്രമിന്റെ വീഡിയോ ആണ് വൈറലാകുന്നത്.

ചില നിയമപ്രശ്നങ്ങൾ മൂലം വൈകുന്നേരം അഞ്ച് മണി മുതലായിരുന്നു സിനിമയുടെ പ്രദർശനം ആരംഭിച്ചത്. ചിത്രം പ്രേക്ഷകരുടെയൊപ്പം കാണാനായി നടൻ വിക്രം ചെന്നൈയിലെ സത്യം സിനിമാസിൽ എത്തിയിരുന്നു. ചിത്രം കണ്ട് കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ പ്രേക്ഷകരുടെ തിരക്ക് കാരണം ഒരു ഓട്ടോയിൽ കയറി തിരിച്ചുപോകുന്ന വിക്രമിന്റെ വീഡിയോ ആണ് ഇപ്പോൾ ട്രെൻഡിങ് ആകുന്നത്.  സുരാജ് വെഞ്ഞാറമൂടിന്റെയും എസ് ജെ സൂര്യയുടെയും പ്രകടനങ്ങൾക്ക് നല്ല റെസ്പോൺസ് ആണ് ലഭിക്കുന്നത്. 

ചിത്രത്തിന്റെ ഒടിടി അവകാശങ്ങളെ ചൊല്ലിയായിരുന്നു നിയമപ്രശ്‌നം. ഒടിടിയില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഡല്‍ഹി ഹൈക്കോടതി സമീപിച്ചത്.

ENGLISH SUMMARY:

Chiyaan Vikram's grand comeback is being celebrated by fans. His latest film, Veera Dheera Sooran, which was released yesterday, has received an overwhelming response. In many places, tickets are sold out, and in Tamil Nadu, Vikram’s film is drawing more crowds than Empuraan. Social media is abuzz with posts declaring this movie as Vikram’s ultimate comeback. Now, a video of Vikram arriving at the theater to watch the film has gone viral.