major-ravi-empuraan

എമ്പുരാന്‍ സിനിമ റിലീസിന് മുന്നേ മോഹന്‍ലാല്‍ കണ്ടിട്ടില്ലെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ മേജര്‍ രവി. കഥ കേട്ട് ഓക്കെ പറഞ്ഞതിനുശേഷം അദ്ദേഹം സിനിമയില്‍ ഇടപെടില്ലെന്നും റിലീസിനുശേഷമേ സിനിമ കാണാറുള്ളുവെന്നും മേജര്‍ രവി പറഞ്ഞു. സിനിമക്ക് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ മോഹന്‍ലാലിന് വിഷമമുണ്ടെന്നും അദ്ദേഹം പ്രേക്ഷകരോട് മാപ്പ് പറയുമെന്നും ഫേസ്ബുക്ക് ലൈവില്‍ മേജര്‍ രവി പറഞ്ഞു. 

മേജര്‍ രവിയുടെ വാക്കുകള്‍

'കഥ കേട്ട് കഴിഞ്ഞ് ഒക്കെ പറഞ്ഞാല്‍ പിന്നെ അദ്ദേഹം സിനിമയില്‍ ഇടപെടില്ല. സിനിമ റിലീസ് ആവുന്നതിനുമുമ്പ് അദ്ദേഹം ഫുള്‍ സിനിമ കാണില്ല. കീര്‍ത്തിചക്ര പോലും അദ്ദേഹം കണ്ടിട്ടില്ല. റിലീസിന് മുമ്പ് സിനിമ കാണുന്ന സ്വഭാവം ഇല്ല. ഈ സിനിമക്കും അത് തന്നെയാണ് സംഭവിച്ചത്. അദ്ദേഹത്തിന് വളരെയധികം മാനസികമായി വിഷമമുണ്ട്. ഞങ്ങള്‍ ഒന്നിച്ചിരുന്നാണ് ഫസ്റ്റ് ഷോ കണ്ടത്. അതില്‍ കണ്ടിട്ടുള്ള പ്രശ്​നങ്ങളെല്ലാം കട്ട് ചെയ്യാന്‍ നേരത്തെ തന്നെ നിര്‍ദേശം കൊടുത്തിട്ടുണ്ട്. അദ്ദേഹം കണ്ടിട്ട് റിലീസ് ചെയ്​ത സിനിമയല്ല ഇത്. ഒരു മണിക്കൂറിന് ശേഷമാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ വരുന്നത്. ഡബ്ബ് ചെയ്യുന്ന ഭാഗങ്ങള്‍ മാത്രമേ അദ്ദേഹം കാണൂ. ഞാന്‍ അറിയുന്ന മോഹന്‍ലാല്‍ നിങ്ങളോടെല്ലാം മാപ്പ് പറയും. അദ്ദേഹം അത് ചെയ്യുമെന്ന ഉറപ്പ് എനിക്കുണ്ട്. 

മുരളിയോട് പറയാുള്ളത്, മുസ്ലിം സഹോദരങ്ങളെ ആക്രമിക്കുന്ന ഹിന്ദുക്കളേയും ശൂലങ്ങളേയും കാണിക്കുന്നുണ്ട്. എവിടുന്ന് അത് തുടങ്ങി, ആ വണ്ടി എങ്ങനെ കത്തി, ആര് കത്തിച്ചു, എന്തുകൊണ്ട് ഒരു കംപാര്‍ട്ട്​മെന്‍റിനകത്ത് 53 പേര് മരിച്ചുപോയി എന്നതില്‍ തുടങ്ങിയിരുന്നെങ്കില്‍ ഇത് ഇത്രവലിയ വിഷയം ആകുമായിരുന്നില്ല. മുസ്​ലിം സഹോദരങ്ങളെ കൊല്ലുന്ന ഹിന്ദുക്കളെന്ന് കാണിച്ചാല്‍ അത് വര്‍ഗീയതയല്ലേ. Also Read- 2014നു ശേഷം ബോളിവുഡിന് സംഭവിച്ചതെന്ത്?‍

ബിജെപിക്ക് ഒരു ഉപകാരവുമില്ലാതെ ബിജെപിക്കാരെന്ന് പറഞ്ഞ് നടക്കുന്ന കുറേ ഇത്തിള്‍ക്കണ്ണികള്‍ ഈ പാര്‍ട്ടിയിലുണ്ട്. ഏതെങ്കിലും ഒരു തിരഞ്ഞടുപ്പ് പ്രചാരണത്തിന് ഇവന്മാരെക്കൊണ്ട് അഞ്ച് പൈസയുടെ ഉപകാരം ഉണ്ടായിട്ടില്ല. സെന്‍സര്‍ബോര്‍ഡില്‍ ഇരിക്കുന്ന കുറേ എണ്ണമുണ്ട്. ഇവരെയെല്ലാം ആദ്യം ചിക‍ഞ്ഞെടുത്ത് വെളിയില്‍ തള്ളണം. അവരാവും സിനിമ കാണുന്നില്ല. അതില്‍ രാജ്യസ്​നേഹമുള്ള ഏതെങ്കിലും ഒരു വ്യക്തി ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും പടം കണ്ടിട്ട് അത് പ്രശ്​നമാണെന്ന് മനസിലാക്കുമായിരുന്നു'. 

ENGLISH SUMMARY:

Director Major Ravi revealed that Mohanlal has not watched Empuraan before its release. He stated that after approving the script, Mohanlal does not interfere in the filmmaking process and usually watches the film only after its release. Addressing the controversies surrounding the movie, Major Ravi mentioned that Mohanlal is upset and will apologize to the audience.