എമ്പുരാന്‍ സിനിമയ്ക്കെതിരായ പ്രചാരണങ്ങളില്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. തിരുവനന്തപുരത്ത് ഇന്ന് സാംസ്കാരിക പ്രതിരോധം സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് മാനവീയം വീഥിയിലാണ് എമ്പുരാനെ പിന്തുണച്ചുള്ള സംഗമം.
അതേ സമയം വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടെ എമ്പുരാൻ സിനിമ കാണാൻ മുഖ്യമന്ത്രി എത്തി. കുടുംബത്തോടൊപ്പം തിരുവനന്തപുരം ലുലു മാളിലെ തിയറ്ററിൽ ആണ് സിനിമ കണ്ടത്. ഔദ്യോഗിക വാഹനം ഒഴിവാക്കി വിനോദ സഞ്ചാര വകുപ്പിന്റെ വാഹനത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ഗോദ്ര കലാപം ഉൾപ്പെടെ സിനിമയിലെ വിവാദ വിഷയങ്ങൾ നീക്കണം എന്നാവശ്യപ്പെട്ടു ബി.ജെ.പി സംഘപരിവാർ സംഘടനകൾ പ്രതിഷേധം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി സിനിമ കാണാൻ എത്തിയത്.