ബോക്സ് ഓഫീസില്‍ പതറി സല്‍മാന്‍ ഖാന്‍–എ.ആര്‍.മുരുഗദോസ് ചിത്രം സിക്കന്ദര്‍. അവധി ദിവസമായിരുന്നിട്ടും പ്രതീക്ഷിച്ച കളക്ഷന്‍ സിക്കന്ദറിന് ലഭിച്ചില്ല. ഓപ്പണിങ് ഡേയില്‍ 26 കോടി മാത്രമാണ് ചിത്രത്തിന്‍റെ കളക്ഷന്‍. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ മറികടക്കുന്നത് പതിവാക്കിയ സല്‍മാന്‍ ഖാന് ഇത്തവണ ഒരു റെക്കോര്‍ഡും തകര്‍ക്കാനായിട്ടില്ല.
മുമ്പ് ഇറങ്ങിയ വിക്കി കൗശല്‍ ചിത്രം ഛാവ ഓപ്പണിങ് ജിവസം 31 കോടി നേടിയിരുന്നു. അവസാനം വന്ന സല്‍മാന്‍ ഖാന്‍ ടൈഗര്‍ മൂന്നാം ഭാഗത്തിന്‍റെ ആദ്യദിന കളക്ഷന്‍ 53 കോടിയാണ്. ഒടുവില്‍ നായികയായ മൂന്ന് ചിത്രങ്ങളും വമ്പന്‍ വിജയമായ രശ്മിക മന്ദാനയ്ക്കും സിക്കന്ദറിന്‍റെ മോശം പ്രകടനം തിരിച്ചടിയായിരിക്കുകയാണ്. രശ്മികയും അനിമല്‍, പുഷ്പ 2, ഛാവ എന്നീ മൂന്ന് ചിത്രങ്ങളും ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു.
പ്രേക്ഷകപ്രതികരണത്തിലും പിന്നോട്ടാണ് സിക്കന്ദര്‍. കാലഹരണപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്‍റേതെന്നാണ് ആക്ഷേപം. സന്തോഷ് നാരായണന്‍റെ സിനിമയുടെ മ്യൂസിക്കിനും വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്. പശ്ചാത്തല സംഗീതവും ഗാനങ്ങൾ നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ പറയുന്നു. റിലീസിന് മുൻപ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതും സിക്കന്ദറിന് വിനയായിട്ടുണ്ട്.