anupria-goenka
  • ഇന്റിമേറ്റ് സീന്‍ ചെയ്യുന്നതിനിടെ ആവേശം കൂടി കയറിപിടിച്ചു
  • ഷൂട്ടിങ്ങിനിടെ നടന്‍ നിതംബത്തില്‍ കടന്നുപിടിച്ചു
  • പദ്മാവത്, ടൈഗര്‍ സിന്ദാ ഹെ, വാര്‍ എന്നീ ചിത്രങ്ങളിലെ താരമാണ് അനുപ്രിയ ഗോയങ്ക

ഇന്റിമേറ്റ് സീന്‍ ചെയ്യുന്നതിനിടെ ഒരു നടന്‍ തന്നോട് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി നടി അനുപ്രിയ ഗോയങ്ക. ഷൂട്ടിങ്ങിനിടെ നടന്‍ തന്റെ നിതംബത്തില്‍  കടന്നുപിടിച്ചെന്നാണ് നടി തുറന്നുപറഞ്ഞത്. ‘രണ്ടുതവണ അങ്ങനെ സംഭവിച്ചു. ഇന്റിമേറ്റ് സീന്‍ ചെയ്യുന്നതിനിടെ ആവേശം കൂടി കയറിപിടിക്കുകയായിരുന്നു. അയാള്‍ ആവേശഭരിതനാകുന്നത് എനിക്ക് കാണാമായിരുന്നു. പക്ഷേ അഭിനയിക്കുമ്പോള്‍ അങ്ങനെ സംഭവിക്കരുത്. നമ്മള്‍ അതിക്രമത്തിന് ഇരയായതായി തോന്നും. ഒരു ചുംബനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു ഈ അനുഭവം.’ – അനുപ്രിയ ഗോയങ്ക പറയുന്നു.

‘മറ്റൊരു സിനിമയില്‍ ഞാന്‍ അത്ര കംഫര്‍ട്ടബിള്‍ അല്ലാത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അതിലെ നടന് സ്ത്രീയുടെ അരയില്‍ പിടിക്കുന്ന സീന്‍ എളുപ്പത്തില്‍ ചെയ്യാനാകുമെന്ന് ഞാന്‍ കരുതി. പക്ഷെ അയാള്‍ എന്‍റെ നിതംബത്തില്‍ പിടിക്കാനാണ് പോയത്. അത് ആവശ്യമില്ലായിരുന്നു. അയാള്‍ക്ക് എന്‍റെ അരയില്‍ കൈ വച്ചാല്‍ മതി. ഞാന്‍ അയാളുടെ കൈ എടുത്ത് അരക്കെട്ടിലേക്ക് നീക്കി വച്ചു. അധികം താഴോട്ട് പോകേണ്ടെന്ന് പറഞ്ഞു. എന്നാല്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അയാളോട് ചോദിക്കാന്‍ എനിക്ക് അപ്പോള്‍ കഴിഞ്ഞില്ല. തെറ്റുപറ്റിയതാണെന്ന് അയാള്‍ എന്നോട് പറഞ്ഞു. അയാളോട് ആ സമയത്ത് ഒന്നും പറയാന്‍ പറ്റിയില്ല. പക്ഷെ അടുത്ത ടേക്കില്‍ ഇങ്ങനെ ചെയ്യരുതെന്ന് അയാളോട് പറഞ്ഞു. അതാ അയാള്‍ ശ്രദ്ധിക്കുകയും ചെയ്തു’. 

ചുംബനരംഗങ്ങളില്‍ ചിലര്‍ മാന്യമായി പെരുമാറും, എന്നാല്‍ ചിലര്‍ അതിരുവിടും, അത് സഹിക്കാന്‍ കഴിയില്ലെന്നും അനുപ്രിയ പറഞ്ഞു. എന്നാല്‍ നടന്‍ ആരാണെന്ന് നടി വെളിപ്പെടുത്തിയില്ല. പദ്മാവത്, ടൈഗര്‍ സിന്ദാ ഹെ, വാര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് അനുപ്രിയ ഗോയങ്ക.

ENGLISH SUMMARY:

Actress Anupriya Goyank has revealed a disturbing experience during an intimate scene shoot, where a male actor behaved inappropriately. She shared that the actor grabbed her waist during the scene and became overly excited. According to Goyank, this happened twice during the shoot, and although she could see the actor's excitement, she emphasized that such behavior should never occur while acting. She expressed feeling violated during a kissing scene and highlighted the need for respect on set.