ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി എമ്പുരാന്‍ മാറിയതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ഫാന്‍ ഫൈറ്റിനും തുടക്കമാവുകയാണ്. എമ്പുരാന്‍ കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതിന് മുന്‍പ് മലയാളത്തിലെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് 2024ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്സ് ആയിരു്നനു. വന്‍താരനിരയോ ബിഗ് ബഡ്ജറ്റോ അല്ലാതിരിന്നിട്ടും മൗത്ത് പബ്ലിസിറ്റി കൊണ്ട് ചിത്രം നേടിയത് 242 കോടി കലക്ഷനാണ്.
എന്നാല്‍ ഇന്നലെ ഈ റെക്കോര്‍ഡിനെ ഭേദിച്ച് എമ്പുരാന്‍ 72 ദിവസം കൊണ്ട് മഞ്ഞുമ്മല്‍ ബോയ്സ് ആഗോളതലത്തില്‍ നേടിയ 242 കോടി രൂപ വെറും പത്ത് ദിവസം കൊണ്ട് മറകടക്കുകയായിരുന്നു. ഈ സന്തോഷവാര്‍ത്ത പങ്കുവെച്ച് മോഹന്‍ലാല്‍ ആരാധകര്‍ എമ്പുരാന്‍ ഫാന്‍സ്പേജില്‍ പങ്കുവെച്ച പോസ്റ്റിന് മഞ്ഞുമ്മല്‍ ബോയ്സിലെ അഭിനേതാവായ ഗണപതി നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.
‘മഞ്ഞുമ്മലിലെ പിള്ളേരെ, വേണമെങ്കില്‍ ഒന്ന് കുരിശ് വരച്ചോ, ഞങ്ങള്‍ കുര്‍ബാന ചൊല്ലാന്‍ പോകുവാ’ എന്ന ക്യാപ്ഷനോടെയാണ് സ്‌റ്റോറിയിട്ടത്. ഗണപതിയെ ഈ സ്റ്റോറിയില്‍ മെന്‍ഷന്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ സ്റ്റോറിക്ക് ഗണപതി ‘നിങ്ങള്‍ക്കൊക്കെ ഇത്ര വിരോധമുള്ള പടമാണോ മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്നാണ് ഗണപതി മറുപടി നല്‍കിയത്. രണ്ട് സിനിമയും നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നും ഗണപതി ചോദിച്ചു. ‘ബ്രേക്ക് ആയതില്‍ ബ്രോയ്ക്ക് ഫ്രസ്റ്റ്രേഷന്‍ ഉണ്ടോ’ എന്നാണ് സ്‌റ്റോറിയിട്ട ഇന്‍സ്റ്റഗ്രാം പേജായ ‘prey.ae’ ഗണപതിക്ക് മറുപടി നല്‍കിയത്. ഈ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.