മമ്മൂട്ടി ആരാധകരും സിനിമ പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബസൂക്ക' തീയറ്ററുകളിലേക്ക്. ഏപ്രിൽ 10ന് സിനിമ പ്രേക്ഷകരിലേക്ക് എത്തും. മമ്മൂക്ക ഫാൻസിന് ഒരു കിടിലൻ ട്രീറ്റ് ആയിരിക്കും ബസുക്ക എന്ന് ഉറപ്പു പറയുകയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ഐശ്വര്യ മേനോൻ.