സോഷ്യല്‍ മീഡിയ ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന സെലിബ്രിറ്റിയാണ് ദിയ കൃഷ്ണ. കുടുംബത്തിലെ പുതിയ വിശേഷങ്ങളും യാത്രകളും കല്യാണവും അങ്ങനെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കാറുണ്ട്. ദിയയുടെയും പങ്കാളി അശ്വിന് ഗണേഷിന്റെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ കുടുംബം.
ഇതിനു മുന്നോടിയായി ദിയ പങ്കുവച്ച ബേബി മൂണ്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മാലിദ്വീപിലാണ് ബേബി മൂണ്‍ ഫോട്ടോ ഷൂട്ട് നടത്തിയത്. അക്വാ ബ്ലൂ ബ്രാലെറ്റും സൈഡ് ഓപ്പൺ നെറ്റ് സ്കേർട്ടുമാണ് ദിയയുടെ ഔട്ട്ഫിറ്റ്. നിറവയറിൽ കൈവച്ച് മല്‍സ്യകന്യകയുടെ ലുക്കിലാണ് ദിയ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. റിങ് കമ്മലും ബ്രേസ്ലറ്റും മാത്രമാണ് ആക്സസറീസ്. ഒപ്പം വേവി ഹെയർ സ്റ്റൈലും.
കമന്റില്‍ സന്തോഷം പങ്കുവച്ച് ആരാധകരും എത്തി. മനോഹരം എന്നാണ് അപര്‍ണ തോമസ് കമന്റ് ചെയ്തത്. ദിയയുടെ സഹോദരി ഹന്‍സികയുടേയും കമന്റുണ്ട്.