മലയാള സിനിമയുടെ റെക്കോഡുകള്‍ ഭേദിച്ച് എമ്പുരാന്‍ ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ചിരിക്കുന്ന ത്രില്ലിലാണ് മോഹന്‍ലാല്‍ ആരാധകര്‍. ഈ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് അടുത്ത സിനിമയുടെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ലാലേട്ടന്‍. മോഹന്‍– ശോഭന താരജോഡി വീണ്ടും ഒന്നിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും' ഏപ്രില്‍ 25ന് തിയറ്ററുകളില്‍ എത്തുമെന്നാണ് പുതിയ പ്രഖ്യാപനം. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അദ്ദേഹത്തിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചത.്
ഇന്നലെ ചിത്രത്തിന്‍റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി 'അപ്പോ എങ്ങനെ സ്പ്ലെന്‍ഡര്‍ ഇറക്കട്ടെ' എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങളും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കിട്ടത്. 'ഇത് വീട്ടിലേക്ക് വരാനുള്ള സമയമാണ്, തുടരും ഏപ്രില്‍ 25ന് എത്തും' എന്നാണ് പോസ്റ്റില്‍ പറയുന്നത്. 4455 എന്ന നമ്പറിലുള്ള അംബാസിഡര്‍ കാറില്‍ ചാരിനില്‍ക്കുന്ന ലാലേട്ടനെയാണ് പോസ്റ്ററില്‍ കാണുന്നത്.
ഇതേ കാറിൽ വെള്ളയും വെള്ളയും ഇട്ട് വന്നാൽ നിഗൂഢത നിറഞ്ഞ സ്റ്റീഫൻ. മുടി സൈഡിലേക്ക് ഒതുക്കി ചെക്ക് ഷർട്ട് ഇട്ടപ്പൊ ദേ പാവം കുട്ടി ഷൺമുഖൻ... വല്യ ഗെറ്റ് അപ്പ് ചെയ്ഞ്ച് ഒന്നും ഇവിടെ ആവശ്യമില്ല.. അങ്ങ് ജീവിച്ച് കാണിക്കും, അസാധാരണ പരിവേഷത്തിൽ നിന്ന് സാധാരണക്കാരനിലേക്ക്, ശുദ്ധനായി വീണ്ടും ലാലേട്ടൻ.. ഇനി കുഴപ്പം ആവുമോ, അടുത്ത ബ്ലോക്ക് ബസ്റ്റര്‍ എന്നൊക്കെയാണ് ആരാധകരുടെ കമന്‍റുകള്‍.