venugopal-rashmi

പ്രിയതമക്ക് 35ാം വിവാഹ വാര്‍ഷിക ആശംസകളുമായി ഗായകന്‍ ജി.വേണുഗോപാല്‍. ഭാര്യ രശ്​മിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് മനോഹരമായ കുറിപ്പോടെ വേണുഗോപാല്‍ വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നത്. 

'35 വര്‍ഷമായി, ഇപ്പോഴും ശക്തമായ തുടരുന്നു. ഓരോ വഴക്കിനും വാഗ്വാദത്തിനും ശേഷം വീണ്ടും പ്രണയത്തിലേക്ക് വീഴുന്നു. വീര്യം കൂടിയ വീഞ്ഞുപോലെ പ്രായമേറുന്നു, നാം വിനാഗിരിയായി മാറിയില്ലല്ലോ. കാലക്രമേണ കൂടുതല്‍ മൂല്യമുള്ളവരും കരുത്തുള്ളവരുമായി മാറുന്നു. പ്രിയപ്പെട്ടവള്‍ക്ക് 35-ാം വിവാഹ വാര്‍ഷികാശംസകള്‍,' വേണുഗോപാല്‍ കുറിച്ചു. 

ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് കമന്‍റ് ബോക്​സില്‍ എത്തിയത്. 1990 ഏപ്രില്‍ എട്ടിനായിരുന്നു വേണുഗോപാലിന്റേയും രശ്മിയുടേയും വിവാഹം. ഗായകന്‍ അരവിന്ദ്, അനുപല്ലവി എന്നിവരാണ് മക്കള്‍.

ENGLISH SUMMARY:

Singer G. Venugopal extended his heartfelt 35th wedding anniversary wishes to his beloved wife, Rashmi, along with a beautiful note. He shared the anniversary wishes alongside a picture with her.