ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ വ്യക്തിയാണ് ശ്രുതി രജനികാന്ത്. സമൂഹമാധ്യമങ്ങളില്‍ വലിയ ആരാധകരാണ് ശ്രുതിക്കുള്ളത്. ഇപ്പോഴിതാ താൻ കേരളം വിട്ട് ദുബായിലേക്ക് താമസം മാറുകയാണെന്ന് പറയുകയാണ് ശ്രുതി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രുതി ഇക്കാര്യം അറിയിച്ചത്. പുതിയ ജോലി കിട്ടിയതിനെത്തുടർന്നാണ് ശ്രുതി ദുബയിലേക്ക് പോകുന്നത്. താൻ ആഗ്രഹിച്ചിരുന്ന ഒരു ജോലിയായിരുന്നു ഇതെന്നും എങ്കിലും പുതിയ സാഹചര്യങ്ങളും എപ്പോൾ തിരിച്ചുവരുമെന്ന് അറിയാത്തതുമൊക്കെ തന്നെ വൈകാരികമായി ഏറെ ബാധിച്ചതായും ശ്രുതി പുതിയ വിഡിയോയിൽ പറയുന്നു.
കരഞ്ഞുകരഞ്ഞ് കണ്ണ് വീർത്തെന്നു പറഞ്ഞാണ് ശ്രുതി വിഡിയോ ആരംഭിക്കുന്നത്.അടുത്തിടെ ഒരു പെർഫ്യൂം ബിസിനസും താരം ആരംഭിച്ചിരുന്നു. ഇത്തവണത്തെ വിഷു ദുബായിൽ ആയിരിക്കുമെന്നും നാട്ടിലെ അത്തരം കാര്യങ്ങളൊക്കെ മിസ് ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു.‘ഏറ്റെടുത്ത കുറച്ച് പ്രൊജക്ടുകള്‍ തീര്‍ക്കാനുണ്ട്. പോവുന്നതിന് മുന്‍പ് പ്രിയപ്പെട്ട ഭക്ഷണങ്ങളെല്ലാം കഴിക്കണം. വിഷു ഒക്കെ ഇത്തവണ ദുബായിലാണ്. കുഞ്ഞ് വിഗ്രഹം കൊണ്ട് പോവുന്നുണ്ട്. പ്രാര്‍ത്ഥിക്കാനൊക്കെ തോന്നിയാലോ, അവിടെ അടുത്ത് ക്ഷേത്രങ്ങളുണ്ടോ എന്ന് അറിയില്ല’ ശ്രുതി പറഞ്ഞു. നിരവധി പേരാണ് വീഡിയോയുടെ താഴെയായി ശ്രുതിക്ക് ആശംസ അറിയിച്ചിട്ടുള്ളത്.