ജീവിതത്തിലെ ഏറ്റവും മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ ഇമ്രാന്‍ ഹാഷ്മി. തന്‍റെ മകന്‍റെ രോഗാവസ്ഥയെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞിരിക്കുന്നത്. തന്‍റെ മകന്‍ കാന്‍സര്‍ ബാധിതനാണെന്ന് അറിഞ്ഞ ദിവസം തന്‍റെ ലോകം തന്നെ മാറിമറഞ്ഞു എന്നാണ് താരം വെളിപ്പെടുത്തിയത്.
മകന്‍ രോഗബാധിതനായ കാലം ജീവിതം ആകെ മാറ്റിമറിച്ചെന്നും കരിയറിലെ മാറ്റങ്ങൾ പോലും അത്രത്തോളം ഉണ്ടായിരുന്നില്ലെന്നും ഇമ്രാന്‍ പറഞ്ഞു. അതിന് ശേഷമാണ് അമ്മക്ക് കാന്‍സര്‍ സ്ഥിരികരിക്കുന്നത്, ശേഷം ആറ് മാസങ്ങള്‍ക്കിപ്പുറം അമ്മ മരിച്ചു. മകന് മുന്നിൽ തനിക്കും ഭാര്യയ്ക്കും ഒന്ന് കരയാൻ പോലും സാധിച്ചിരുന്നില്ലെന്ന് ഇമ്രാൻ കൂട്ടിച്ചേര്‍ത്തു
ഇമ്രാന്‍ ഹാഷ്മിയുടെ വാക്കുകള്‍
ജീവിതത്തിലെ ഏറ്റവും വിഷമം അനുഭവിച്ച കാലം 2014ൽ എന്‍റെ മകൻ രോഗബാധിതനായപ്പോഴായിരുന്നു. കരിയറിലെ മാറ്റങ്ങൾ പോലും അത്രത്തോളം ഉണ്ടായിരുന്നില്ല. അഞ്ചു വർഷത്തോളം അത് തുടർന്നു. 2014 ജനുവരി 13നാണ് മകന് ആദ്യമായി ഒരു ലക്ഷണം കണ്ടെത്തിയത്. ഒരു ക്ലിനിക്കിൽ കാണിച്ചപ്പോൾ, നിങ്ങളുടെ മകന് കാൻസർ ഉണ്ടെന്നും, ശസ്ത്രക്രിയയും കീമോതെറാപ്പിയും നടത്തണമെന്നും ഡോക്ടർ ഞങ്ങളോട് പറഞ്ഞു. ആ 12 മണിക്കൂറിനുള്ളിൽ എന്‍റെ ലോകം മുഴുവൻ മാറിമറിഞ്ഞു.
മകന്‍റെ മാനസികാവസ്ഥയെ ബാധിക്കുമെന്ന് കരുതി ഞങ്ങൾ ഒരു മുറിക്കുള്ളിൽ പോയി കരഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, തങ്ങൾ കരഞ്ഞ ഒരേയൊരു ദിവസമായിരുന്നു അത്. എന്‍റെ മകന്‍റെ ചികില്‍സ കഴിഞ്ഞപ്പോള്‍ എന്‍റെ അമ്മക്ക് കാന്‍സറാണെന്ന്കണ്ടെത്തി. ആറ് മാസത്തിന് ശേഷം എന്‍റെ അമ്മ മരിച്ചു. ഞാന്‍ ഒരു യാത്രക്കായി വിമാനത്തില്‍ കയറിയപ്പോഴാണ് അമ്മ മരിച്ചെന്ന വാര്‍ത്ത അറിയുന്നത്. എന്‍റെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര അതായിരുന്നു.