'ഗുഡ് ബാഡ് അഗ്ലി’യിലൂടെ തമിഴകത്തെ ഇളക്കിറിച്ചിരിക്കുകയാണ് മലയാളത്തിലെ യുവതാരം പ്രിയ വാരിയര്‍. തമിഴ് പ്രേക്ഷകര്‍ക്ക് പ്രിയയുടെ കഥാപാത്രത്തെ ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല എക്സിലും മറ്റും ട്രെന്‍ഡിങ് ലിസ്റ്റിലും പ്രിയ ഇടംപിടിച്ചിട്ടുണ്ട്. പ്രിയയുടെ കഥാപാത്രത്തിന്‍റെ സിനിമയിലെ രംഗങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
ഇതിനിടെ നടന്‍ അജിത്തിനോടുള്ള തന്‍റെ ആരാധനയും താരം പങ്കുവെച്ചിട്ടുണ്ട്. ആദ്യമായി സംസാരിച്ചതുമുതൽ ഷൂട്ടിംഗ് അവസാനിക്കുന്നതുവരെ അജിത് തന്ന സ്നേഹവും പരിഗണയും ഒരിക്കലും മറക്കാനാകില്ലെന്ന് പ്രിയ പറയുന്നു. സെറ്റിൽ ഉള്ള ഓരോരുത്തരുടെയും ക്ഷേമം അന്വേഷിക്കാൻ അജിത് മറക്കാറില്ല, കുടുംബം, കാറുകൾ, യാത്ര, റേസിങ് തുടങ്ങിയവയെക്കുറിച്ച് സംസാരിക്കുമ്പോൾ അജിത്തിന്റെ കണ്ണുകളിൽ ഉണ്ടാകുന്ന തിളക്കം തന്നെ അദ്ഭുതപ്പെടുത്തിയെന്നും പ്രിയ വാരിയര്‍ കുറിച്ചു.
ഇതുവരെയുള്ള എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം വൺ ആൻഡ് ഒൺലി അജിത് സാറിനൊപ്പം ആ ഗാനരംഗത്തിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നുള്ളതാണ്. 'തൊട്ടുതൊട്ടു' എന്നത് അതുകൊണ്ടു തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷമായി മാറുകയാണ്. അജിത് സർ, ജിബിയുവിൽ സാറിനോടൊപ്പം അഭിനയിച്ചത് ഞാൻ എന്നെന്നും വിലപ്പെട്ട ഓർമയായി എന്റെ മനസ്സിൽ സൂക്ഷിക്കുമെന്നും പ്രിയ പറയുന്നുണ്ട്.
ധനുഷ് സംവിധാനം ചെയ്ത ‘നിലാവുക്കു മേൽ എന്നടി കോപം’ എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ തമിഴ് അരങ്ങേറ്റം.
നടിയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. നിത്യ എന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കുന്നത്.