വന്‍ ഹൈപ്പില്‍ റിലീസ്, പിന്നാലെ വിവാദം എമ്പുരാന്‍ ചിത്രം വാര്‍ത്തകളില്‍ ഇടപിടിച്ചത് പല കാര്യങ്ങള്‍ കൊണ്ടാണ്. ഇപ്പോഴിതാ മലയാള ബോക്സോഫീസ് ചരിത്രത്തിലെ സകലമാന റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ് മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാന്‍.ആഗോള ബോക്സോഫീല്‍ നിന്ന് ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ 250 കോടിയാണ്. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടെ സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാന്‍. ഈ വര്‍ഷം ഫസ്റ്റ് ഡേ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ രണ്ടാം സ്ഥാനമാണ് എമ്പുരാന്.
അജിത്ത് സിനിമകളായ വിടാമുയര്‍ച്ചി, കഴിഞ്ഞ ദിവസം ഇറങ്ങിയ ഗുഡ് ബാഡ് അഗ്ലി, സല്‍മാന്‍ ഖാന്‍ ചിത്രം സിക്കന്ദര്‍ എന്നീ ചിത്രങ്ങളെയാണ് എമ്പുരാന്‍ പിന്തള്ളിയത്.ഷങ്കര്‍ ചിത്രം ഗെയിം ചേഞ്ചറിന്‍റെ മുന്നില്‍ മാത്രമാണ് എമ്പുരാന്‍ ഒന്ന് പതറിയത്.79 കോടിയാണ് ചിത്രം ഫസ്റ്റ് ഡേയില്‍ മാത്രം വാരിക്കൂട്ടിയത്.എന്നാല്‍ ചിത്രത്തിന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആ കളക്ഷന്‍ നിലനിര്‍ത്താനായില്ല.രണ്ടാം സ്ഥാനത്തുള്ള എമ്പുരാന് ലഭിച്ചത് 67 കോടിയാണ്.ഒരു മലയാള സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷനും ഇത് തന്നെ. അജിത് ചിത്രമായ ഗുഡ് ബാഡ് അഗ്ലിയാണ് മൂന്നാം സ്ഥാനത്ത്. 51 കോടിയാണ് അജിത് ചിത്രത്തിന്‍റെ പെട്ടിയില്‍ വീണത്. ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു.അജിത്തിന്‍റെ തന്നെ വിടാമുയര്‍ച്ചി 47 കോടി നേടി നാലാം സ്ഥാനം സ്വന്തമാക്കി. സല്ലുവിന്‍റെ സിക്കന്ദറിന് 45 കോടിയുമായി അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തരാകേണ്ടിവന്നു. മോശം അഭിപ്രായങ്ങള്‍ ഉയര്‍ന്നപ്പോള്‍ വന്‍ ഹൈപ്പില്‍ വന്ന സിനിമ ബോക്സ്ഓഫീസില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്.
റിലീസ് ചെയ്ത് മൂന്നാഴ്ച കഴിഞ്ഞും എമ്പുരാന്‍ തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം വാരിയത് 83.20 കോടിയാണ്. നിരവധി എക്സ്ട്രാ സ്ക്രീനുകളും ഷോകളുമാണ് ഓരോയിടത്തും സിനിമയ്ക്ക് ലഭിച്ചത്. ചിത്രം ഉടന്‍ ഒന്നാം സ്ഥാനത്തുള്ള 2018നെ മറികടക്കുമെന്നാണ് പ്രതീക്ഷ.89.20 കോടിയാണ് ചിത്രത്തിന്‍റെ കളക്ഷന്‍. എമ്പുരാന്‍റെ ഇന്ത്യയിലെ കളക്ഷന്‍ 103.05 കോടിയാണ്.