rajeesha-viral

TOPICS COVERED

മലയാളികളുടെ പ്രിയ നടിയാണ് നടി രജിഷ വിജയൻ. അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ മലയാളി മനസിൽ ഇടംപിടിച്ച രജിഷ നിരവധി സിനിമകളിൽ നായികയായിട്ടുണ്ട്. വളരെ ചുരുക്കം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ്. നടി രജിഷ വിജയന്റെ അതിശയിപ്പിക്കുന്ന രൂപമാറ്റമാണ് വൈറല്‍.

രജിഷയുടെ ട്രെയിനറും ആലപ്പുഴ ജിംഖാന സിനിമയ്ക്കു വേണ്ടി താരങ്ങളെ ട്രെയിൻ ചെയ്യിച്ച കോച്ചുമായ അലി ഷിഫാസ് ആണ് ഈ ട്രാൻസ്‌ഫർമേഷൻ പോസ്റ്റ് പങ്കുവച്ചത്. ആറുമാസംകൊണ്ട് 15 കിലോയാണ് രജിഷ വിജയൻ കുറച്ചതെന്ന് പരിശീലകനായ അലി ഷിഫാസ് പറയുന്നു. രജിഷയുടെ അർപ്പണബോധത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായും അലി വ്യക്തമാക്കി.

‘2024ൽ ഖാലിദ് റഹ്മാൻ നിർദേശിച്ച പ്രകാരമാണ് രജിഷ എന്റെയടുത്ത് വരുന്നത്. ആദ്യം കാണുമ്പോൾ ശാരീരികമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയായിരുന്നു. മുൻപ് നടന്നൊരു ഷൂട്ടിങ്ങിനിടെ ലിഗമെന്റുകൾക്കേറ്റ പരുക്കുകളുണ്ടായിരുന്നു. പക്ഷേ വരാനിരിക്കുന്ന സിനിമയ്ക്കുവേണ്ടി എത്ര കഷ്ടപ്പെടാനും രജിഷ തയാറായിരുന്നു. 6 മാസം കൊണ്ട് 15 കിലോ ഭാരമാണ് കുറച്ചത്. മുൻപ് ഒട്ടും ആരോഗ്യകരമല്ലാത്ത ഡയറ്റുകളാണ് നോക്കിയിരുന്നതെങ്കിൽ ഇത്തവണ ബാലൻസ്ഡ് ഡയറ്റിലൂടെയാണ് പോയത്. മസിൽ ലോസ് ഇല്ലാതെയാണ് വണ്ണം കുറച്ചത്. ഇതിനിടെ പരുക്കുകളിലൂടെ കടന്നുപോവേണ്ടി വന്നെങ്കിലും ഒരിക്കലും രജിഷ പിന്തിരിഞ്ഞില്ല’ രജിഷയുടെ ആത്മാർഥതയെ അഭിനന്ദിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

ENGLISH SUMMARY:

Actress Rajisha Vijayan, who captured Malayali hearts through Anuraga Karikkin Vellam, is now trending on social media for her stunning transformation. Known for winning hearts with minimal yet powerful roles, Rajisha's new look has surprised and impressed her fans.