jagadish

ഇഡിയെ കളിയാക്കില്ലെന്ന് ജഗദീഷ്. ഇഡി ഓഫീസറായിട്ട് വേണമെങ്കില്‍ അഭിനയിക്കാന്‍ റെഡിയാണ്. അതും ഇഡിയെ കോമഡിയാക്കി കൊണ്ട് അഭിനയിക്കില്ലെന്നുമാണ് ജഗദീഷ് പറഞ്ഞത്. എമ്പുരാന്‍ വിവാദത്തിന് പിന്നാലെയുള്ള ഇഡി റെയ്ഡിനെതിരെ സിനിമ മേഖലയില്‍ നിന്നുള്ളവര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനായിരുന്നു താരത്തിന്‍റെ മറുപടി. ആഭ്യന്തര കുറ്റവാളി എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് ജഗദീഷിന്‍റെ പരാമര്‍ശം. 

ജഗദീഷിന്‍റെ വാക്കുകള്‍

ഞാന്‍ ഇഡിയെക്കുറിച്ച് കളിയാക്കി ഒന്നും പറയില്ല, ആസിഫ് വേണമെങ്കില്‍ പറഞ്ഞോട്ടെ റെയ്ഡ് വന്നോട്ടെ. ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെയും ഇഡിയുടെയും ഉദ്ദേശം എന്താണെന്ന് അവരോട് ചോദിക്കുക. സിനിമാക്കാരോട് ഒരിക്കലും ചോദിക്കരുത്. ഇഡി ഓഫീസറായിട്ട് വേണമെങ്കില്‍ അഭിനയിക്കാന്‍ റെഡിയാണ്. അതും ഇഡിയെ കോമഡിയാക്കി കൊണ്ട് അഭിനയിക്കില്ല. വളരെ സീരിയസ് ആയിട്ടുള്ള ഇന്‍കംടാക്സ് ഓഫീസറായി  അഭിനയിക്കാന്‍ തയാറാണ്. ഇതിന്‍റെ പേരില്‍ ഇനി റെയ്ഡ് വിവാദം, അടുത്ത വിവാദത്തിലേക്ക് ഞങ്ങളെ വലിച്ചിഴക്കണ്ട. അത് അവരോട് ചോദിക്കുക. സിനിമാക്കാരോട് ചോദിച്ചാല്‍ ഞങ്ങള്‍ക്ക് എങ്ങനെ അറിയാന്‍ പറ്റും. ഇഡിയോട് പോയിട്ട് ആക്ച്വലി എന്താണ് സംഭവിച്ചത്, എമ്പുരാന്‍റെ പ്രശ്നമാണോ അതോ വെറെന്തെങ്കിലുമാണോ എന്ന് ചോദിക്കാന്‍ പറ്റുമോ. 

ENGLISH SUMMARY:

Actor and MLA Jagadish reacts to ongoing ED raids on Indian film stars. Emphasizes the importance of legal transparency and fairness in the entertainment industry.