നൃത്തത്തെ ട്രോളിയവര്‍ക്ക് മറുപടിയുമായി നടി മിയ ജോര്‍ജ്. തിരുനക്കര ക്ഷേത്രോല്‍സവത്തോടനുന്ധിച്ചുള്ള നൃത്തത്തിന്‍റെ വിഡിയോയാണ് സമുഹമാധ്യമങ്ങളില്‍ വൈറലായതും വന്‍തോതില്‍ ട്രോളായതും. പരിപാടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കുമുണ്ട് പരിഹാസം. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മിയയുടെ വിമര്‍ശനം .
പോസ്റ്റ് ഇങ്ങനെ... രണ്ടു മണിക്കൂര്‍ നീണ്ട നൃത്തപരിപാടിയായിരുന്നു . പരിപാടി കവര്‍ ചെയ്ത മീഡിയയുടെ ക്യാമറകള്‍ കേടുവന്നതിനാല്‍ അവസാത്തെ അഞ്ചുമനിറ്റ് മാത്രമാണ് ക്യമാറയില്‍ കിട്ടിയൊള്ളൂ എന്ന് തോന്നു്നു. ഒരു പരിപാടി കവര്‍ ചെയ്യുമ്പോള്‍ മിനിമം റെക്കോര്‍ഡിങ് വര്‍ക്കാവുന്ന ക്യാമറയെങ്കിലും എടുക്കേണ്ടേ. ട്രോളന്മാർ കഷ്ടപ്പെടുക ആണ് ഒരേവീഡിയോയിൽ നിന്നും വ്യത്യസ്തമായ കൺടെൻറ് ഉണ്ടാകുവാൻ. പോട്ടെ സാരമില്ല.. കുറച്ച് കഷ്ടപ്പെട്ടു ഞാൻ പരിപാടിയിലെ കുറച്ച് ഭാഗങ്ങൾ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. അത് കണ്ടു കൂടുതൽ കൂടുതൽ ഊർജത്തോടെ ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവർത്തിച്ചു ട്രോളുകൾ ഉണ്ടാക്കുക വിൽക്കുക.. റോയൽറ്റി ഒന്നും ഞാൻ ചോദിക്കുന്നില്ല.. കയ്യിൽ വച്ചോളൂ ട്ടാ എന്നു പറഞ്ഞാണ് മിയ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ക്ലാസിക്കല്‍ നര്‍ത്തകിയുടെ പക്വതയില്ലാതെയാണ് മിയ ഡാന്‍സ് ചെയ്യുന്നതെന്നും ഇവരാണോ നൃത്തത്തിനു ജഡ്ജ് ആയി ഇരിക്കുന്നതെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന വിമര്‍ശനം. എന്നാല്‍ നീണ്ട പ്രോഗ്രാമിന്‍റെ സെക്കന്‍ഡുകള്‍ മാത്രമുള്ള വിഡിയോ ഈ രീതിയില്‍ പ്രചരിപ്പിക്കരുതെന്ന് പറഞ്ഞ് ചിലര്‍ മിയയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ഈ പശ്ചാത്തലത്തിലാണ് മിയ പുതിയ വിഡിയോ പങ്കുവച്ചിരിക്കുന്നത്.