കേള്‍ക്കുമ്പോള്‍ അരോചകമെന്ന് തോന്നിയേക്കാവുന്ന പല ഫുഡ് കോമ്പിനേഷനുകളും കഴിച്ച ശേഷം നമ്മുടെ ഫേവറൈറ്റ് ലിസ്റ്റില്‍ ഇടംപിടിക്കാറുണ്ട്. അത്തരത്തിലുളെളാരു ഹിറ്റ് കോമ്പോയാണ് പഴംപൊരിയും ബീഫ് കറിയും. കഴിച്ചവരുടെയെല്ലാം ഇഷ്ടവിഭവം കൂടിയാണിത്. ഇപ്പോഴിതാ സോഷ്യലിടത്ത് വീണ്ടും ശ്രദ്ധനേടുകയാണ് ഈ ഹിറ്റ് കോമ്പോ. അതിനുകാരണം നടിയും നര്‍ത്തകിയുമായ നവ്യ നായര്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. യാത്രിക്കിടയില്‍ വഴിതെറ്റിയത് ഭാഗ്യമായി എന്നു പറഞ്ഞുകൊണ്ടാണ് നവ്യ പഴംപൊരിയും ബീഫ് കറിയും കഴിക്കാനിടയായ സംഭവം പങ്കുവച്ചിരിക്കുന്നത്.
തേക്കടിയില്‍ നിന്നും വരുന്ന വഴിക്ക് വഴിതെറ്റിയാണ് മോഹൻചേട്ടന്‍റെ ചായക്കടയില്‍ എത്തിയതെന്ന് നവ്യ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഇൻസ്റ്റാഗ്രാമില്‍ വൈറലായ മോഹൻചേട്ടന്‍റെ ചായക്കട സഹോദരന്‍ കണ്ണന്‍റെ ബക്കറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന ഒന്നുകൂടിയായിരുന്നെന്ന് കുറിപ്പില്‍ പറയുന്നു. കുടുംബസമേതം പഴംപൊരിയും ബീഫ് കറിയും ആസ്വദിച്ചുകഴിക്കുന്ന വിഡിയോയും നവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. തീര്‍ച്ചയായും കഴിക്കേണ്ട ഒന്നാണ് ഈ കോമ്പോ എന്നും കുറിപ്പില്‍ പറയുന്നു. 'ഫുഡിന്‍റെ സ്വാദ് അതിഗംഭീരം , മോഹൻചേട്ടന്‍റേം സഹോദരന്‍റേം പെരുമാറ്റവും , സ്നേഹവുമല്ലാം സന്തോഷകരമായിരുന്നെന്നും എന്നും നവ്യ കൂട്ടിച്ചേര്‍ത്തു.
നവ്യ പങ്കുവച്ച കുറിപ്പ്: