വിവാഹ വാര്‍ത്ത പങ്കുവച്ച് തമിഴ് ടെലിവിഷന്‍ അവതാരിക പ്രിയങ്ക ദേശ്പാണ്ഡെ. ഡിജെ ആയ വാസി സചിയെയാണ് പ്രിയങ്ക വിവാഹം ചെയ്തത്. ഒരാഴ്ച മുമ്പ് കഴിഞ്ഞ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ഇവര്‍ ഇന്‍സ്റ്റഗ്രാം വഴി പങ്കുവച്ചു. ഇനിയുള്ള സൂര്യാസ്തമയങ്ങള്‍ കാണുന്നത് ഈ വ്യക്തിയോടൊപ്പമായിരിക്കും എന്ന ക്യാപ്ഷനോടെയാണ് ഇവര്‍ വിവാഹചിത്രങ്ങള്‍ പങ്കുവെച്ചത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള വിവാഹചിത്രങ്ങളും പ്രിയങ്ക പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ ഈ പോസ്റ്റിന്‍റെ കീഴില്‍ അധിക്ഷേപ കമന്‍റുമായി ചിലര്‍ എത്തി. അപ്പൂപ്പന്‍റെ പ്രായമുള്ള ആളെയാണോ പ്രിയങ്ക വിവാഹം ചെയ്തത് എന്നാണ് കമന്‍റുകള്‍. ഭര്‍ത്താവിനെ കണ്ടാല്‍ കൂടുതല്‍ പ്രായം തോന്നുമെന്നും ആളുകള്‍ പരിഹസിക്കുന്നുണ്ട്. വിദ്വേഷ കമന്‍റുകളെ വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്.