suresh-gopi-song

സുരേഷ് ഗോപിയും ഭാര്യ രാധികയും പാടിയ യേശുദേവന്‍റെ പീഡാനുഭവങ്ങൾ വിവരിക്കുന്ന ഈസ്റ്റർ ഗാനമായിരുന്നു 'നന്ദിയാൽ പാടുന്നു ദൈവമേ' . ഈ ഗാനം വീണ്ടും ആലപിച്ചിരിക്കുകയാണ് സുരേഷ് ഗോപി. തൃശൂര്‍ ലൂർദ് മാതാ പള്ളിയിൽ മാതാവിനു സ്വർണക്കൊന്ത സമർപ്പിച്ചതിന് ശേഷമാണ് സുരേഷ് ഗോപി മാതാവിന്  മുന്നില്‍ പാട്ട് പാടിയത്. 

 

ലൂര്‍ദ് മാതാവിന് സ്വര്‍ണ കൊന്ത സമര്‍പ്പിച്ചതിന് ശേഷം പള്ളിയിലെ താഴത്തെ നിലയിലുള്ള ഭൂഗര്‍ഭ ആരാധാന കേന്ദ്രത്തിലേക്ക് പോയിട്ടായിരുന്നു സുരേഷ് ഗോപി ഗാനം ആലപിച്ചത്.