അനന്ത് അംബാനിയുടെ കല്യാണ രാവില്‍ താരമായി നൈജീരിയന്‍ റാപ്പര്‍ റെമ. ഒറ്റപ്പാട്ടിന് റെമയ്ക്ക് ലഭിച്ചത് 25 കോടി രൂപയാണ്. ഡിവൈന്‍ ഇകുബോര്‍ എന്ന റെമ 2022ല്‍ പുറത്തിറക്കിയ ഈ ഗാനത്തോടെയാണ് സംഗീതലോകത്ത് തരംഗമായത്. 2001 മേയ് ഒന്നിന് നൈജീരയില്‍ ജനിച്ച റെമ 2019ലാണ് സംഗീതം പ്രഫഷനായി സ്വീകരിച്ചത്. അനന്ത് അംബാനിയുടെ കല്യാണത്തിന് സ്വകാര്യ ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയില്‍ പറന്നിറങ്ങിയ റെമ വൈറല്‍ പാട്ടിലൂടെ വിവാഹരാവിന് കൊഴുപ്പേകി.
അറേബ്യന്‍ ഇന്ത്യന്‍ സംഗീതത്തിന്റെ സ്വാധീനമുള്ള ആഫ്രോബീറ്റുകളുടെ ഉപവിഭാഗമായ ആഫ്രോറവിനെ റെമ ജനപ്രിയമാക്കി. ക്രിസ്ത്യന്‍ പള്ളികളില്‍ പാടിയായിരുന്നു റെമയുടെ തുടക്കം. ‘കാം ഡൗണ്‍’കോടിക്കണക്കിന് ആളുകളാണ് ആസ്വദിച്ചത്.