Image Credit: Facebook

മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലിന്‍റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായകന്‍ എംജി ശ്രീകുമാര്‍. ഹൃദ്യമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് എംജി ശ്രീകുമാര്‍ മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്. ഒപ്പം മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന അമ്മയുടെ ചിത്രവും എംജി പങ്കുവച്ചുവച്ചു. തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് എംജി കുറിപ്പ് പങ്കുവച്ചത്.

'നമ്മുടെ സ്വന്തം ലാലുവിന്  ജന്മം  നൽകിയ അമ്മക്കു പിറന്നാൾ ആശംസകൾ. ആരോഗ്യവും ആയുസ്സും സർവശക്തൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു' എന്നാണ് എംജി ശ്രീകുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. എംജിയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രിയ താരത്തിന്‍റെ അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ആരാധകരും രംഗത്തെത്തി.

വളരെ അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ് മോഹന്‍ലാലും എംജി ശ്രീകുമാറും. മോഹന്‍ലാലിന്‍റെ ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങളില്‍ ഭൂരിഭാഗവും പാടിയിരിക്കുന്നത് എംജി ശ്രീകുമാര്‍ തന്നെയാണ്. ലാലു എന്നാണ് എംജി സ്നേഹത്തോടെ മോഹന്‍ലാലിനെ വിളിക്കുന്നത്. മോഹന്‍ലാല്‍ എംജി കോംമ്പോയില്‍ പുറത്തിറങ്ങിയ എല്ലാ പാട്ടുകളും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതുമാണ്. 

അതേസമയം മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളാണ് ബറോസും എംപുരാനും. ബറോസിലൂടെ ആദ്യമായി മോഹന്‍ലാല്‍ സംവിധായകന്‍റെ തൊപ്പി അണിയുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഓണം റിലീസായി സെപ്തംബര്‍ 12 നാണ് ബറോസ് പ്രേക്ഷകരിലേക്കെത്തുന്നത്. അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്‍ ലൂസിഫറിന്‍റെ പ്രീക്വല്‍ ആയാണ് പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്. 

ENGLISH SUMMARY:

M G Sreekumar shared birthday wishes note on Mohanlal's mother's birthday