സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഉണ്ണി വാവാവോ എന്ന മലയാള ഗാനത്തെക്കുറിച്ച് ബോളിവുഡ് താരം ആലിയ ഭട്ട് നടത്തിയ പ്രതികരണമാണ്. ആലിയയുടെയും രണ്‍ബീറിന്‍റെയും മകളായ റാഹയുടെ പ്രിയപ്പെട്ട താരാട്ടുപാട്ടണിത്. മകളെ പരിചരിക്കാനെത്തിയ സ്ത്രീ പാടിക്കൊടുത്ത പാട്ടിപ്പോള്‍ രണ്‍ബീറിനും ആലിയയ്ക്കും മനഃപാഠമാണ്. കുഞ്ഞായിരിക്കുമ്പോൾ തന്നേയും സഹോദരിയെയും ഉറക്കാൻ അമ്മ മൂളുന്ന ഈണമായിരുന്നു ഈ പാട്ടിന്‍റേതെന്ന് സംഗീത സംവിധായകന്‍ മോഹന്‍ സിത്താര പറഞ്ഞു.

1991ല്‍ സിബി മലയിലിന്‍റെ സംവിധാനത്തില്‍ ഇറങ്ങിയ സാന്ത്വനം എന്ന ചിത്രത്തില്‍  കൈതപ്രം –മോഹന്‍സിത്താര ടീം ഒരുക്കിയ പാട്ടാണ് ഉണ്ണി വാ വാ വോ. പാട്ടിന്‍റെ ഈണം വന്ന കഥ മനോരമ ന്യൂസുമായി സംഗീത സംവിധായകൻ മോഹൻ സിതാര പങ്കുവച്ചു .

ENGLISH SUMMARY:

Music Director Mohan Sithara tells how the song Unni Vavao was born