ഛോട്ടാ മുംബൈ എന്ന ചിത്രത്തില്‍ തുടങ്ങി മലയാള സിനിമയ്ക്ക് നിരവധി മനോഹര ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് രാഹുല്‍ രാജ്. ശ്യാമപ്രസാദ് ചിത്രം റിതുവിലെ 'വേനല്‍ കാറ്റും', ജെയ് കെ ചിത്രം എസ്രയിലെ 'ലൈലാകമേ'യും മാത്രം മതി രാഹുല്‍ രാജ് എന്ന സംഗീതസംവിധായകന്‍റെ റെയ്ഞ്ച് എന്താണെന്ന് തിരിച്ചറിയാന്‍. ഇപ്പോഴിതാ ഗായകന്‍, സംഗീതസംവിധായകന്‍ എന്നീ വിശേഷണങ്ങള്‍ക്ക് പുറമെ പുഷ്പകവിമാനം എന്ന ചിത്രത്തിലൂടെ ഗാനരചയിതാവിന്‍റെ കൂടി വേഷമണിയുകയാണ് രാഹുല്‍.

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട പുഷ്പകവിമാനത്തില്‍ ഇതുവരെ പ്രേക്ഷകര്‍ കാണാത്ത രാഹുല്‍ മാജിക്ക് കാണാം. ചിത്രത്തിലെ ബാഡ് ആസ് ബിച്ച് എന്ന ഇംഗ്ലീഷ് ഗാനത്തിലൂടെ ചിത്രത്തിന് ഒരു ഹോളിവുഡ് ടച്ച് നല്‍കുകയാണ് രാഹുല്‍. വരികളെഴുതി, സംഗീതം നല്‍കി ഈ ഗാനം ആലപിച്ചാണ് രാഹുല്‍ ഇത്തവണ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. പുഷ്പക വിമാനത്തിന്‍റെയും തന്‍റെ സംഗീതയാത്രയുടെയും വിശേഷങ്ങള്‍ മനോരമ ന്യൂസിനോട് പങ്കുവയ്ക്കുകയാണ് രാഹുല്‍ രാജ്. 

ENGLISH SUMMARY:

Rahul Raj talks about Pushpaka vimanam and his musical journey