ലോകം ഏറ്റവും ഇഷ്ടപ്പെടുന്ന ശബ്ദത്തിന് ഇന്ന് നൂറുവയസ്. സംഗീതസംവിധായകരുടെയും മഹാഗായകരുടെയും മാത്രമല്ല തെരുവോരങ്ങളില്‍ ജീവിച്ചുതീരുന്നവരുടെയും നെഞ്ചില്‍തൊട്ട ഗായകന്‍ മുഹമ്മദ് റഫിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.. റേഡിയോയിലും ടെലിവിഷനിലുമൊക്കെയായി ആ പട്ടുനൂല്‍ ശബ്ദം ഈ സംസാരിക്കുന്നസമയത്തും ലോകത്തെവിടെയെങ്കിലും ആരെങ്കിലുമൊക്കെ കേള്‍ക്കുന്നുണ്ടാകണം. സ്വയംമറന്നിരിക്കുന്നുണ്ടാകണം.
ഈശ്വരന്‍ സത്യം. ഈ ശബ്ദത്തിന് സാമ്യങ്ങളില്ല. ഒന്നുകണ്ണടയ്ക്കൂ... മനസ്സിന്‍റെ കോണിലെവിടെയെങ്കിലും നന്മയുണ്ടെങ്കില്‍ നിങ്ങള്‍ ഈ ശബ്ദത്തില്‍ ലയിക്കും. ചുറ്റുമുള്ളതെല്ലാം മായും. ഇത് എഴുതിയത് ശക്കീല്‍ ബദായുനിയാണെന്നോ സംഗീതം പകര്‍ന്നത് ബോംബെ രവിയാണെന്നോ പോലും ഓര്‍ത്തെന്ന് വരില്ല.
പ്രണയത്തിന് വേദനയുടെ ഛായയും കലരുന്നു ചിലപ്പോള്‍. മനസ് ആഗ്രഹിക്കുന്നത് പറയാന്‍ നാവായി, തുണയായി എന്നും ആ സ്വരങ്ങള്‍. തടസംനില്‍ക്കുന്ന സമൂഹത്തെ വെല്ലുവിളിക്കാന്‍ ധൈര്യമായി ചിലപ്പോള്‍.രാത്രിയുടെ ഏകാന്തതയില്‍ ഈ ഗാനംതീര്‍ത്ത ലോകത്തില്‍ അഭിരമിച്ചിരുന്ന തലമുറയില്‍ ഏറെപ്പേരും ഇന്ന് മണ്ണായിക്കഴിഞ്ഞിരിക്കും.പക്ഷേ ആ ശബ്ദം ഇന്നും പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും അവാച്യലോകം തീര്‍ത്തുകൊണ്ടേയിരിക്കുന്നു.
ഹിന്ദുസ്ഥാനി സംഗീതം പഠിച്ചിട്ടില്ലെങ്കിലും ഒരു ദ്രുപദ് ഗായകന്‍റെ സ്വരവഴക്കം സ്വന്തമായിരുന്നു റഫിക്ക്. ബൈജു ബാവറയിലെ ഈ ഗാനം അങ്ങനെ ഇന്ത്യന്‍ സിനിമാസംഗീതചരിത്രത്തിലെ തന്നെ ഇതിഹാസമായി മാറി. താരസ്ഥായിയില്‍ നിന്ന് മന്ത്രസ്ഥായിലേക്ക് ഇതുപോലെ അനായാസം സഞ്ചരിച്ച ഗായകര്‍ അപൂര്‍വത്തിലപൂര്‍വം. ഇന്നത്തെപ്പോലെ വരിക്കുവരി റീ ടേക് എടുക്കാനുള്ള സാങ്കേതികവിദ്യയൊന്നുമില്ലാത്ത കാലത്താണ് റഫി ഇതൊക്കെ പാടി നമുക്ക് സമ്മാനിച്ചതെന്നുകൂടി ഓര്‍ക്കാം.
ആ സംഗീത്തിന് മുന്നില്‍ അതിരുകള്‍ മാഞ്ഞുപോയി. പാക്കിസ്ഥാനും ബംഗ്ലദേശും അമേരിക്കയും റഷ്യയും ഫ്രാന്‍സും ഇംഗ്ലണ്ടുമൊക്കെ ആ സ്നേഹസമ്മാനത്തില്‍ ഒന്നായി. എത്രയോ നായകന്മാരുടെ ശബ്ദമായി റഫി. കാലംപലരെയും കൊണ്ടുപോയി. സിനിയുടെ ആസ്വാദന ശീലങ്ങള്‍ മാറി. മാറ്റമില്ലാതെ തുടരുന്നത് ആ ശബ്ദം മാത്രം. ജീവിതത്തിന്‍റെ സകല പ്രശ്നങ്ങള്‍ക്കും പോംവഴിയാണ് ആ ശബ്ദം . മാളികയില്‍ കഴിയുന്നവര്‍ക്കും മാറാപ്പുമായി അലയുന്നവര്‍ക്കം1980 ജൂലൈ 31 വരെ പാടി മാഗ്നറ്റിക് ടേപ്പില്‍ ലേഖനം ചെയ്ത അയ്യായിരത്തിലേറെ പാട്ടുള്‍. അവയുടെ കാന്തികശക്തി ഇന്നും ആരെയും വലിച്ചടുപ്പിക്കുന്നു. അവിടെ സ്വപ്നങ്ങള്‍ക്ക് ഒരേനിറം.