gopi-sundar-bike

‘നാണം കെട്ടവന്‍’ എന്ന് ആളുകള്‍ വിളിക്കുമ്പോള്‍ അഭിമാനമാണെന്ന് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. സുഹൃത്ത് മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഗോപി സുന്ദറിന്‍റെ ഫെയ്സ്ബുക് കുറിപ്പ്. ‘ആളുകള്‍ മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ സ്വന്തം വ്യക്തിത്വം മറച്ചുവച്ച് മറ്റൊരാളായി അഭിനയിക്കുന്നു. പക്ഷേ എനിക്ക് അതിന് കഴിയില്ല. ഞാന്‍ എന്താണോ, ആരാണോ അങ്ങനെ തന്നെയാണ് ജീവിക്കുന്നത്’ – ഗോപി സുന്ദര്‍ പറയുന്നു.

gopi-sundar-priya-nair

ബൈബിളിലെ ആദമിന്‍റെയും ഹവ്വയുടെയും കഥ കൂടി ഉദ്ധരിച്ചാണ് ഗോപി സുന്ദറിന്‍റെ പോസ്റ്റ്. ‘അനുസരണക്കേടാണ് ആദമിനെയും ഹവ്വയെയും നാണക്കേടിലേക്കും ഒളിവിലേക്കും നയിച്ചത്. എന്നാല്‍ അവരെ സൃഷ്ടിച്ചത് യഥാര്‍ഥ വ്യക്തികളായി, സത്യസന്ധമായി ജീവിക്കാനാണ്. 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' (യോഹന്നാൻ 8:32) എന്നാണ് ദൈവവചനം.’ ദൈവം പ്രകടനങ്ങളേക്കാള്‍ സത്യത്തിന്‍റെ വിശ്വാസ്യതയ്ക്കുമാണ് വിലകല്‍പ്പിക്കുന്നതെന്നും ഗോപി സുന്ദര്‍ അഭിപ്രായപ്പെട്ടു.

ധൈര്യമുണ്ടെങ്കിൽ എന്നെപ്പോലെ ജീവിക്കൂ എന്ന് ഗോപി സുന്ദര്‍ വിമര്‍ശകരെ വെല്ലുവിളിക്കുന്നു. ‘നമുക്ക് ഒരു ജീവിതമേയുള്ളു, അത് പൂർണതയോടെ ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാൻ വിടുക. സമ്മതം എന്നതിനെ എല്ലായ്പ്പോഴും ബഹുമാനിക്കുക. സന്തോഷമായിരിക്കൂ, യഥാര്‍ഥ വ്യക്തിയായി ജീവിക്കൂ. എല്ലാവർക്കും പുതുവത്സരാശംസകൾ!’ – ഗോപി സുന്ദര്‍ കുറിച്ചു.

ഗോപി സുന്ദർ ഈണമൊരുക്കിയ ‘സോന ലഡ്‌കി’ എന്ന ഗാനം മയോനിയാണ് ആലപിച്ചത്. ബി.കെ. ഹരിനാരായണന്റേതാണു വരികൾ. നടി ദീപ്തി സതിയുടെ ചുവടുകള്‍ കൊണ്ടും ഈ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മുന്‍പ് മയോണി ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് അദ്ദഹത്തിന് പിറന്നാള്‍ ആശംസ അറിയിച്ചിരുന്നു. മയോണിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഗോപി സുന്ദര്‍ ഇടക്കിടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കിടാറുണ്ട്.

ENGLISH SUMMARY:

Gopi Sundar responds to critics fb post