cheth-Song-the-latest-hit-from-pavin-koodu-shapp-has-released

TOPICS COVERED

യുവസംഗീത സംവിധായകരിൽ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന ചിത്രത്തിലെആദ്യ ഗാനം പുറത്തിറങ്ങി. ചെത്ത് സോംങ് എന്ന പാട്ടിന്‍റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. വിനായക് ശശികുമാറിന്‍റേതാണ് വരികള്‍. അപർണ ഹരികുമാർ, പത്മജ ശ്രീനിവാസൻ, ഇന്ദു സനത്, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഇതിനോടകം ഒമ്പത് ലക്ഷത്തിലധികം കാഴ്ചക്കാരുമായി ട്രെൻഡിങ് ലിസ്റ്റില്‍ രണ്ടാമതെത്തി ചെത്ത് സോംങ്.വിഷ്ണു വിജയ് ഈണമിട്ട നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

ചെത്തിയിറക്കണ കള്ളും, എരിപൊരി രുചി തീർക്കുന്ന കറികളും, അതിനു ചുറ്റും കൂടുന്ന മനുഷ്യരും പാട്ടിൽ നിറയുന്നുണ്ട്.സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന അന്വേഷണവുമൊക്കെയാണ് പങ്കുവയ്ക്കുന്നത്. കൗതുകം ജനിപ്പിക്കുന്നതും ആകാംക്ഷ നിറയ്ക്കുന്നതുമായ സിനിമയുടെ ട്രെയിലർ അടുത്തിടെ തരംഗമായിരുന്നു. 

കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് സിനിമയായ 'പ്രേമലു'വിന്റെ ഗാനങ്ങളൊരുക്കിയ വിഷ്ണുവിന്റെ ഈ വര്‍ഷത്തെ ആദ്യ സിനിമയാണ് 'പ്രാവിന്‍കൂട് ഷാപ്പ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കോട്ടയത്ത് വെച്ച് നടന്നിരുന്നു. സൗബിന്‍ ഷാഹിറും ബേസില്‍ ജോസഫും ചെമ്പന്‍ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജനുവരി 16-നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

ENGLISH SUMMARY:

Cheth Song, the latest hit from Pravin Koodu Shapp has released