സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് റെട്രോ. കങ്കുവയുടെ പരാജയക്ഷീണം കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിലൂടെ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ചിത്രത്തിന്‍റെ ടീസറിനും വന്‍സ്വീകാര്യതയാണ് ലഭിച്ചത്.
ചിത്രത്തിലെ പുതിയ പാട്ടും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. നായകന്‍റേയും നായികയുടേയും ആഘോഷപൂര്‍വമുള്ള കല്യാണപ്പാട്ടാണ് പുറത്തുവിട്ടത്. സന്തോഷ് നാരായണന്‍ ഈണം നല്‍കിയ പാട്ട് സന്തോഷ് നാരായണനും ദി ഇന്ത്യൻ കോറൽ എൻസെംബിളും ചേർന്നാണ് പാടിയത്. പാട്ടിനിടയ്ക്ക് സൂര്യക്കൊപ്പം ജോജു ജോര്‍ജും ചുവടുകള്‍ വക്കുന്നുണ്ട്. ചിത്രത്തില്‍ സൂര്യയുടെ പിതാവായാണ് അദ്ദേഹം അഭിനയിക്കുന്നത്.
മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്. പൂജ ഹെഗ്ഡേ, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ടാകും. ശ്രേയസ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.