ദയാവധത്തിന് അനുമതി തേടി ഗായകൻ ജോസഫ് അവ്വ ഡാർകോ. നെതർലൻഡ്സ് സർക്കാരിനോടാണ് 28കാരനായ ഗായകൻ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കടുത്ത മാനസിക പ്രശ്നത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നിയപരമായി ജീവിതം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ജോസഫ് അവ്വ ഡാർകോ പറയുന്നു.
‘ദ് ലാസ്റ്റ് സപ്പർ പ്രോജക്ട്’ എന്ന പേരിലാണ് ജോസഫ് തന്റെ കഥ മറ്റുള്ളവര്‍ക്കായി വിവരിക്കുന്നത്.ബ്രിട്ടനിൽ നിന്നുള്ള ഗായകനായ ജോസഫ്, കഴിഞ്ഞ കുറേ മാസങ്ങളായി നെതർലൻഡ്സിലാണ് താമസം. ദയാവധം നിയമപരമായി നടപ്പിലാക്കുന്ന രാജ്യമാണ് നെതര്‍ലന്‍ഡ്സ് എന്നും അതുകൊണ്ടാണ് താൻ സ്വദേശം വിട്ട് അവിടേക്കു മാറിയതെന്നും അദ്ദേഹം പറയുന്നു. കടുത്ത മാനസിക പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നതിനാൽ ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കഴിഞ്ഞ 5 വർഷങ്ങൾ കൊണ്ട് ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും ഗായകൻ വെളിപ്പെടുത്തി.