paradise

TOPICS COVERED

ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ സിനിമ "പാരഡൈസ്" ജൂലൈ 26 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. രാജീവ് രവി ക്യാമറ ചലിപ്പിക്കുകയും, ശ്രീക്കർ പ്രസാദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സഹ നിർമ്മാതാവ്, ഇന്ത്യൻ സിനിമയിലെ തന്നെ ഇതിഹാസ സംവിധായകൻ മണി രത്നമാണ്. പ്രസന്ന വിത്താനഗെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന പാരഡൈസിൽ മലയാളം, ഇംഗ്ലീഷ്, സിംഹള ഭാഷകൾ ഉപയോഗിച്ചിരിക്കുന്നു.

തങ്ങളുടെ അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കാൻ, അമൃത - കേശവ് ദമ്പതികൾ ശ്രീലങ്കയിലെ ഒരു മലയോര പ്രദേശത്തെത്തുന്നു. ശ്രീലങ്കയിൽ ഒട്ടാകെ പ്രതിസന്ധികൾ രൂപം കൊണ്ടിരിക്കുമ്പോഴാണ് യുവ ദമ്പതികളുടെ ഈ വരവ്.  തുടർന്ന്,  അപ്രതീക്ഷിതമായ പല സംഭവ വികാസങ്ങളും അവരുടെ ജീവിതത്തിൽ അരങ്ങേറുന്നു.  അവരുടെ ബന്ധത്തിൽ തന്നെ അവ വിള്ളലുകൾ സൃഷ്ടിക്കുന്നു.  

തെറ്റ് / ശരി എന്നിവയുടെ നിർവചനങ്ങളും, മനുഷ്യൻ്റെ സങ്കീർണ്ണമായ അവസ്‌ഥകളും തുറന്ന് കാട്ടുന്ന "പാരഡൈസ്"  സിനിമാ പ്രേമികളുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. മുംബൈ, വെസോൾ, ബെയ്‌ജിംഗ്, സിഡ്‌നി, ന്യൂ യോർക്ക്, തുടങ്ങി നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ചിത്രം സാന്നിധ്യം അറിയിച്ചു. കൂടാതെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കിം ജിസിയോക് അവാർഡും ചിത്രം കരസ്ഥമാക്കിയിരുന്നു. 

"പാരഡൈസ്" കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, മനോരമമാക്‌സിലൂടെ ആസ്വദിക്കാം. ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Paradise” new movie on Manorama Max from 26th July: