soul-stories-19-10

പൂർണ്ണമായും മലയാളത്തിലെ ഉള്ളടക്കത്തിനായി മാത്രം എം.എം.ടി.വി അവതരിപ്പിച്ച ഒടിടി ആണ് മനോരമമാക്സ്. നിലവിൽ വന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ, വൈവിധ്യം നിറഞ്ഞ നിരവധി കാഴ്ച്ചകളോടെ കേരളത്തിൻ്റെ പ്രിയപ്പെട്ട ഒടിടി ആയി വളരുവാൻ മനോരമമാക്സിന് സാധിച്ചു. പുത്തൻ പുതിയ സിനിമകൾ, മഴവിൽ പരമ്പരകൾ, മലയാളത്തിലെ ആദ്യത്തെ ഒടിടി റിയാലിറ്റി ഷോ, ഒറിജിനൽ വെബ് സീരീസുകൾ തുടങ്ങി ഏത് പ്രായക്കാർക്കും സ്വീകാര്യമാകുന്ന നിരവധി ഉള്ളടക്കങ്ങൾ മനോരമമാക്‌സിൻ്റെ മുഖമുദ്രയാണ്. 

ഇപ്പോളിതാ പുതിയ കാലഘട്ടത്തിൻ്റെ മാറ്റങ്ങളും, പുരോഗമനപരമായ ആശയങ്ങളും കൈകാര്യം ചെയ്യുന്ന 'സോൾ സ്‌റ്റോറീസ്'  എന്ന ഒറിജിനൽ ആന്തോളജി, മനോരമമാക്‌സിൽ റിലീസിന് തയ്യാറെടുക്കുകയാണ്. വ്യത്യസ്‌തമായ ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്ന 5 സ്ത്രീകളുടെ കഥകളാണ് ഈ ആന്തോളജിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സനിൽ കളത്തിൽ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.

കൺസെൻറ്റ്, മാനസിക ആരോഗ്യം, സ്വാതന്ത്ര്യം,  പ്രണയം തുടങ്ങി നിരവധി വിഷയങ്ങളിൽ പുത്തൻ നിരീക്ഷണങ്ങൾ,  ഈ ആന്തോളജി മുന്നോട്ട് വെക്കുന്നു. സമൂഹത്തിൻ്റെ ചങ്ങലക്കെട്ടുകളിൽ നിന്ന് മോചനം നേടുന്ന പുതിയ കാലത്തെ സ്ത്രീകളുടെ കഥയാണ് 'സോൾ സ്‌റ്റോറീസ്'.  സമൂഹം കൽപ്പിച്ചിരിക്കുന്ന നിയന്ത്രണങ്ങളും, നിർവചനങ്ങളും പുതിയ കാലത്തെ സ്ത്രീകൾക്ക് ബാധകമല്ലെന്ന് ആന്തോളജി അടിവരയിടുന്നു.  മലയാളത്തിലെ എക്കാലത്തെയും മികച്ച നടീ നടന്മാരും, ജനപ്രീതി നേടിയ ചെറുപ്പക്കാരും ഇതിൻ്റെ ഭാഗമാകുന്നു. 

സുഹാസിനി, രഞ്ജി പണിക്കർ, അനാർക്കലി മരിക്കാർ, ഡയാന ഹമീദ്, നിമ്‌ന ഫത്തൂമി, സ്‌മിനു സിജോ തുടങ്ങി വൻ താരനിര തന്നെയാണ് പല കഥകളിലായി വേഷമിടുന്നത്. 'സോൾ സ്‌റ്റോറീസ്' ഒക്ടോബർ 18 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കും. 

'സോൾ സ്‌റ്റോറീസ്' കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, മനോരമമാക്‌സിലൂടെ ആസ്വദിക്കാം. ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ENGLISH SUMMARY:

Soul Stories in Manorama Max